വികസനങ്ങള്‍ ബഹിഷ്‌ക്കരിക്കുന്നവര്‍ തെമ്മാടികളാണെന്ന്: എം.എല്‍.എ
താമരശേരി: വികസന പ്രവര്‍ത്തികള്‍ തടസപ്പെടുത്തുന്നവരും ബഹിഷ്‌ക്കരിക്കുന്നവരും തെമ്മാടികളാണെന്ന വിവാദ പരാമര്‍ശവുമായി കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖ്. നവീകരിച്ച താമരശേരി റെസ്റ്റ് ഹൗസ് ഉദ്ഘാടനം ബഹിഷ്‌ക്കരിക്കുമെന്ന ലീഗ് നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പെയിന്റിങ്, ടൈയില്‍സുകള്‍ മാറ്റി പാകല്‍, പുതിയ ഫര്‍ണിച്ചറുകള്‍ സ്ഥാപിക്കല്‍ എന്നിവയാണ് നവീകരണ പ്രവര്‍ത്തികളില്‍ ഉള്‍പ്പെടുത്തിയതെന്നും ഇതിനായി 20 ലക്ഷം രൂപ ചിലവഴിച്ചിട്ടുണ്ടെണ്ടന്നും എം.എല്‍.എ പറഞ്ഞു. ഇത്തരം നവീകരണങ്ങള്‍ മുന്‍പും നടത്തിയിട്ടുണ്ടണ്ട്. മുന്‍പും ഉദ്ഘാടനങ്ങള്‍ നടക്കാറുമുണ്ട്. താന്‍ നടത്തുന്ന നല്ല പ്രവര്‍ത്തികളെ തുരങ്കം വയ്ക്കുന്ന ലീഗ് നടപടി വികസന വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പഴകിയ ബില്‍ഡിങ്ങില്‍ പെയിന്റടിക്കുന്നതും അറ്റകുറ്റ പണികള്‍ നടത്തുന്നതും സാധാരണയാണെന്നും ഉദ്ഘാടന മാമാങ്കം വച്ച് വന്‍ അഴിമതി നടത്താനുള്ള ശ്രമമാണ് ഇതെന്നും മുസ്‌ലിം ലീഗ് നേതാക്കളും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."