കത്വ ബലാത്സംഗക്കൊല: പി.ഡി.പി പ്രത്യേക യോഗം വിളിച്ചു
ശ്രീനഗര്‍: കത്വ ബലാത്സംഗക്കൊലക്കെതിരെ പതിഷേധം കത്തിനില്‍ക്കെ ജമ്മു-കശ്മീര്‍ ഭരണപക്ഷമായ പി.ഡി.പി ശനിയാഴ്ച പ്രത്യേക യോഗം വിളിച്ചു. പാര്‍ട്ടിയിലെ എല്ലാ മന്ത്രിമാര്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും നിയമസഭാ അംഗങ്ങള്‍ക്കും യോഗത്തില്‍ പങ്കെടുക്കാനുള്ള അടിയന്തര സന്ദേശം ലഭിച്ചുകഴിഞ്ഞു.
യോഗത്തിന്റെ കൃത്യവിവരണം അറിയിച്ചിട്ടില്ല എന്നാണ് പാര്‍ട്ടി എം.എല്‍.എമാര്‍ പറയുന്നത്. എന്നാല്‍, കത്വ വിഷയത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും പാര്‍ട്ടി സഖ്യകക്ഷിയായ ബി.ജെ.പിയുടെ പങ്കും ആയിരിക്കും യോഗത്തിന്റെ അജണ്ട എന്നാണ് സൂചന.
ക്രൂരബലാത്സംഗത്തിനിരയായി കോല്ലപ്പെട്ട എട്ടു വയസ്സുകാരിക്ക് നീതിയുറപ്പുവരുത്തുമെന്ന് കശമീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബലാത്സംഗക്കൊലയെ ചുറ്റിപ്പറ്റിയുള്ള എല്ലാ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്യപ്പെടും എന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."