ക്ഷേമപെന്ഷന്: അനര്‍ഹരെ കണ്ടെത്താനുള്ള സര്‍വേ പുരോഗമിക്കുന്നു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ കൈപ്പറ്റുന്ന അനര്‍ഹരെ കണ്ടെത്തുന്നതിനുള്ള സര്‍വേ നടപടികള്‍ പുരോഗമിക്കുന്നു. സാമൂഹ്യക്ഷേമ പെന്ഷന് തുക അനര്‍ഹരായവരിലേക്ക് എത്തിച്ചേരുന്നുവെന്ന ആക്ഷേപം ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് സര്‍വേ നടത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്. വരുമാനസ്രോതസുകള്‍ ഉള്‍പ്പെടെയുള്ളവയുടെ അടിസ്ഥാനത്തിലാണ് അനര്‍ഹരായവരെ കണ്ടെത്തുന്നതിനുള്ള സര്‍വേ നടത്തുന്നത്. മക്കളുടെ വരുമാനം, വൈദ്യുതി ബില്‍, ഗുണഭോക്താവിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍, മക്കളുടെ വിദ്യാഭ്യാസം എന്നിവയും സര്‍വേയില്‍ പരിശോധിക്കുന്നുണ്ട്. മരണപ്പെട്ടവരുടെ പെന്ഷന് വാങ്ങുന്നതും രണ്ടാമത് വിവാഹത്തിനു ശേഷം വിധവാ പെന്ഷന് വാങ്ങുന്നതും സര്‍വേയില്‍ പരിശോധിക്കുന്നുണ്ട്.
തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ ആണ് സര്‍ക്കാരിനുവേണ്ടി സര്‍വേ നടത്തുന്നത്. 1.24 കോടി രൂപയാണ് സര്‍വേക്കുവേണ്ടി ചെലവഴിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."