തന്റെ വ്യക്തിവിവരങ്ങളും കേംബ്രിജ് അനലറ്റിക്ക ചോര്‍ത്തിയെന്ന് സുക്കര്‍ബര്‍ഗ്
വാഷ്ങ്ടണ്‍: തന്റെ വ്യക്തി വിവരങ്ങളും ഡാറ്റ അനലൈസിങ് സ്ഥാപനമായി കേംബ്രിജ് അനലിറ്റിക്ക ചോര്‍ത്തിയെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. വിവര ചോര്‍ച്ചയുമായി ബന്ധപ്പെട്ട് യു.എസ് പ്രതിനിധി സഭയുടെ ഊര്‍ജ വാണിജ്യ സമിതിക്ക് മുമ്പാകെ ഹാജരായി ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് സുക്കര്‍ബാര്‍ഗ് ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ ഫേസ്ബുക്ക് പങ്ക്‌വയ്ക്കുന്ന വിവരങ്ങളില്‍ ഉപയോക്താക്കള്‍ക്ക് നിയന്ത്രണമില്ലെന്ന സൈനറ്റംഗങ്ങളുടെ ആരോപണത്തെ സുക്കര്‍ ബര്‍ഗ് എതിര്‍ത്തു. ഫേസ്ബുക്കില്‍ പങ്ക്‌വയ്ക്കുന്ന വിവരങ്ങള്‍ അവിടെ തന്നെ നിയന്ത്രിക്കാനാവും. ആ സംവിധാനം ഉപയോക്തവിന് അപ്പോള്‍ തെന്ന ഉപയോഗിക്കാനുതകുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് സുക്കര്‍ബര്‍ഗ് പറഞ്ഞു.
യു.എസ് സെനറ്റില്‍ രണ്ടാമത്തെ ദിവസമാണ് സുക്കര്‍ ബര്‍ഗ് ഹാജരാവുന്നത്. ഉപപോക്താക്കളുടെ വിവര ചോര്‍ച്ചയില്‍ മാപ്പ് പറഞ്ഞ അദ്ദേഹം തെരഞ്ഞെടുപ്പുകളില്‍ വിശ്വാസത സൂക്ഷിക്കാന്‍ പ്രതിജ്ഞാബന്ധമാണെന്ന് പറഞ്ഞു.
തെരഞ്ഞടുപ്പ് നടക്കുന്ന രാജ്യങ്ങളില്‍ സുരക്ഷയൊരുക്കുന്നതിനാണ് ഇനി കൂടുതല്‍ പ്രാധാന്യം നല്‍കുക. ഇന്ത്യന്‍ ഭാഷകളിലെ വിദ്വേശ പ്രചരണവും അനാവശ്യ ഉള്ളടക്കവും കണ്ടെത്തുക പ്രയാസമാണെന്ന് സുക്കര്‍ ബര്‍ഗ് പറഞ്ഞു.
അല്‍ഗ്വരിതങ്ങള്‍ ഉപയോഗിച്ച് ഇംഗ്ലീഷ് അല്ലാത്ത മറ്റ് ഭാഷകളിലുള്ള അനാവശ്യ ഉപയോഗങ്ങള്‍ കണ്ടെത്തുക പ്രയാസമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലക്ഷക്കണക്കിന് യു.എസ് വംശജരുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടതില്‍ സെനറ്റ് അംഗങ്ങള്‍ അതൃപ്തി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."