തങ്ങള്‍ അന്വേഷണം നടത്തിയത് ഹിന്ദുവായും മുസ്ലിമായും അല്ല- ആസിഫാ കേസന്വേഷണ ഉദ്യോഗസ്ഥന്
ന്യൂഡല്‍ഹി: ആസിഫ എന്ന എട്ടു വസ്സുകാരിയുടെ ക്രൂരമായ കൊലപാതകത്തിലെ പ്രതികള്‍ക്കായി ചുക്കാന്‍ പിടിക്കുന്നവര്‍ക്കെതിരെ കേസന്വേഷണ ഉദ്യോഗസ്ഥന്. തങ്ങള്‍ പൊലിസെന്ന നിലയിലാണ് കേസ് അന്വേഷിച്ചത്. അല്ലാതെ ഹിന്ദുവും മുസ്ലിമുമായല്ല ജമ്മു കശ്മീര്‍ പൊലിസ് മേധാവി വാഹിദ് പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിന് മുറവിളി കൂട്ടുന്ന ബാര്‍ അസോസിയേഷനും ബി.ജെ.പിക്കുമുള്ള മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ബാര്‍ അസോസിയേഷന് എന്തു കൊണ്ടാണ് തങ്ങളുടെ അന്വേഷണത്തില്‍ വിശ്വാസമില്ലാത്തതെന്ന് അവര്‍ തന്നെയാണ് പറയേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്രവാദികള്‍ക്കും കല്ലേറുകാര്ക്കും എതിരെ പോരാടാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് തങ്ങള്‍ക്ക് ഒരു കേസ് അന്വേഷിക്കാന്‍ കഴിയില്ല എന്ന് വാഹിദ് ചോദിച്ചു.
ജനുവരി പത്തിനാണ് ആസിഫയെ കാണാതാവുന്നത്. പിന്നീട് ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട നിലയില്‍ പതനേഴിന് കുട്ടിയെ കണ്ടെത്തി. തെളിവു നശിപ്പിക്കാന്‍ കൂട്ടു നിന്നത് പൊലിസ് തന്നെയായിരുന്നു. അറസ്റ്റ് നടന്ന ശേഷമാണ് മുഖ്യമന്ത്രി മെഹബൂബ മുഫ്തി അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അതിക്രൂരമായ സംഭവങ്ങളാണ് കുറ്റപത്രത്തില്‍ വിവരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."