മഅ്ദനിയുടെ ഫാസിസ്റ്റ് വിരുദ്ധ മുന്നറിയിപ്പുകള്‍ പ്രസക്തിയര്‍ഹിക്കുന്നു: പി.ഡി.പി
കൊച്ചി: ഫാസിസ്റ്റ് ഭീകരതക്കെതിരേ തൊണ്ണൂറുകളില്‍ ദലിത് പിന്നോക്ക മതന്യൂനപക്ഷ ഐക്യം വിഭാവനം ചെയ്ത അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ രാഷ്ട്രീയ മുന്നറിയിപ്പുകള്‍ പ്രസക്തമായിരുന്നുവെന്ന് തെളിയിക്കുന്നതാണ് സമകാലിക സംഭവങ്ങളെന്ന് പി.ഡി.പി സംഘടനാകാര്യ സെക്രട്ടറി വി.എം അലിയാര്‍ പറഞ്ഞു.
രാജ്യം അതീവഗുരുതരമായ ഫാസിസ്റ്റ് തേര്‍വാഴ്ചയില്‍ നട്ടം തിരിയുകയും ദലിതുകളും പിന്നോക്ക ന്യൂനപക്ഷങ്ങളും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും കൊന്നൊടുക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ മഅ്ദനിയുടെ നിലപാടികള്‍ക്ക് ഏറെ പ്രസക്തി അര്‍ഹിക്കുന്നു. 'കനല്‍വഴികളില്‍ പൊലിയാതെ മര്‍ദ്ദിതപക്ഷ രാഷ്ട്രീയത്തിന്റെ കാല്‍ നൂറ്റാണ്ട് ' എന്ന പ്രമേയത്തില്‍ ഏപ്രില്‍ 13,14 തീയതികളിലായി തൃശൂരില്‍ നടക്കുന്ന പി.ഡി.പി സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റേയും ,ഫാസിസ്റ്റ് ഭീകരതക്കെതിരെ നടക്കുന്ന രാജ്യരക്ഷാ റാലിയുടേയും ഭാഗമായി സമ്മേളന നഗരിയില്‍ സ്ഥാപിക്കുന്നതിനുള്ള കൊടിമര ജാഥ ചെറായി സഹോദരന്‍ അയ്യപ്പന്‍ സ്മാരക നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ മുജീബ്‌റഹ്മാന്‍ ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറി ഒര്‍ണ കൃഷ്ണന്‍കുട്ടി വൈസ് ക്യാപ്റ്റനുമായിരുന്നു.
ജാഥ കോഓഡിനേറ്റര്‍ ജമാല്‍ കുഞ്ഞുണ്ണിക്കര അധ്യക്ഷത വഹിച്ചു. വിമന്‍സ് ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന വൈസ്പ്രസിഡന്റ് പത്മിനി.ഡി.നെട്ടൂര്‍, ജനകീയാരോഗ്യവേദി സംസ്ഥാന സെക്രട്ടറി മനാഫ് വേണാട് ,പി.ടി.യു.സി സംസ്ഥാന സെക്രട്ടറി ഫൈസല്‍ മാടവന, പി.സി.എഫ് ജില്ല ട്രഷറര്‍ റഹീം ആലുവ , പി.ഡി.പി ജില്ല വൈസ്പ്രസിഡന്റുമാരായ വിശ്വനാഥന്‍ വൈപ്പിന്‍, റ്റി.പി ആന്റണി, ജില്ല ജോയിന്റ് സെക്രട്ടറി മെഹബൂബ് കൊച്ചി, ജബ്ബാര്‍ എടവനക്കാട്, ഷണ്‍മുഖന്‍ കലാശേരി, സലാം കരിമക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."