HOME
DETAILS

കുമരംപുത്തൂര്‍ സി.എച്ച്.സിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍

  
backup
April 13, 2018 | 5:58 AM

%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b4%82%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d

 

മണ്ണാര്‍ക്കാട്: ഈവനിങ് ഒ.പി നിര്‍ത്തലാക്കിയെന്ന പരാതി നിലനില്‍ക്കുന്ന കുമരംപുത്തൂര്‍ സി.എച്ച്.സിയില്‍ വ്യാഴാഴ്ച ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്തു. നാലുഡോക്ടര്‍മാരില്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. പ്രീതി ഒഴികെയുളള മൂന്ന് പേരാണ് അവധിയെടുത്ത് ജോലിയില്‍ നിന്ന് മാറി നിന്നത്. രാവിലെ 8.30ഓടെ ആരോഗ്യ കേന്ദ്രത്തിലെത്തിയ മെഡിക്കല്‍ ഓഫിസര്‍ വൈകുന്നേരം 4.30 വരെ ജോലി തുടര്‍ന്നു. വ്യാഴാഴ്ച സി.എച്ച്.സിയില്‍ ജീവിത ശൈലി രോഗ നിയന്ത്രണ ക്യാംപ് നടക്കുന്നതിനിടെയാണ് ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്തത്.
മെഡിക്കല്‍ ഓഫിസര്‍ മാത്രമാണ് ക്യാംപിന് നേതൃത്വം നല്‍കിയത്. ക്യാംപിലെത്തിയ മുഴുവന്‍ രോഗികളെയും പരിശോധിച്ചതായി മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. നേരത്തെ അഞ്ച് ഡോക്ടര്‍മാരുണ്ടണ്ടായിരുന്ന സി.എച്ച്.സിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ഒരു ഡോക്ടര്‍ പോയതോടെ സ്ഥിരം ഡോക്ടര്‍മാര്‍ ആളില്ലെന്ന കാരണം പറഞ്ഞ് ഈവനിങ് ഒ.പി ഒഴിവാക്കുകയായിരുന്നു. പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് പാലക്കാട് ഡി.എം.ഒ ഉള്‍പ്പെടെയുളള ഉദ്ദ്യോഗസ്ഥര്‍ സി.എച്ച്.സിയിലെത്തി റിപ്പോര്‍ട്ട് ശേഖരിക്കുകയും ഹെല്‍ത്ത് ഡയറക്ടര്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ടണ്ട്. ഈവനിങ് ഒ.പി തുടരണമെന്ന ഡി.എം.ഒയുടെ നിര്‍ദേശം ഡോക്ടര്‍മാര്‍ മുഖവിലക്കെടുക്കാത്തതിന്റെ തെളിവാണ് കൂട്ട അവധിയെന്നാണ് ആരോപണം. ഡോക്ടര്‍മാര്‍ വരും ദിവസങ്ങളില്‍ അവധിയെടുത്തേക്കുമെന്നാണ് സൂചന. ഡോക്ടര്‍മാരുടെ കൂട്ട അവധി രോഗികളെയാകെ വലച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർഥിനികൾ മരിച്ച നിലയിൽ

Kerala
  •  5 days ago
No Image

ഇറാനെ ആക്രമിക്കരുതെന്ന് ട്രംപിനോട് അറബ് രാജ്യങ്ങള്‍; യുദ്ധഭീതി ഒഴിയാതെ ഗള്‍ഫ് മേഖലയും; യു.എസ് വ്യോമതാവളങ്ങളാല്‍ ചുറ്റപ്പെട്ട് ഇറാന്‍

Saudi-arabia
  •  5 days ago
No Image

ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ 48 പുതിയ തസ്തികകൾ; കായിക താരങ്ങൾ ജോലിയിൽ പ്രവേശിക്കാത്തതിനെ തുടർന്നുണ്ടായ ഒഴിവുകൾ നികത്തും

Kerala
  •  5 days ago
No Image

സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ പ്ലസ് ടു വിദ്യാർഥിനി മരിച്ചു

Kerala
  •  5 days ago
No Image

ടോള്‍ പിരിവിനെതിരെ പ്രതിഷേധം:  കാസര്‍കോട് കുമ്പളയില്‍ 500 പേര്‍ക്കെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  5 days ago
No Image

കണക്ട് ടു വർക്ക് പദ്ധതി; വാർഷിക വരുമാന പരിധി അഞ്ച് ലക്ഷം; പുതുക്കിയ മാർഗരേഖയ്ക്ക് അംഗീകാരം 

Kerala
  •  5 days ago
No Image

കേരള കോൺഗ്രസ് (എം) മുന്നണിമാറ്റം: നാളത്തെ സ്റ്റിയറിങ് കമ്മിറ്റി നിർണായകം

Kerala
  •  5 days ago
No Image

ഗവർണർ ഒപ്പിടാനുള്ളത് 14 ബില്ലുകൾ; നിയമസഭാ സമ്മേളനം 20 മുതൽ, സംസ്ഥാന  ബജറ്റ് 29ന് 

Kerala
  •  5 days ago
No Image

ദാറുൽഹുദാ ബിരുദദാന സമ്മേളനം18ന്

Kerala
  •  5 days ago
No Image

ലഹരിക്കേസ്; പൊലിസുകാരെ കൊലപ്പെടുത്താൻ ജയിലിൽ ഗൂഢാലോചന; പിന്നിൽ റിമാൻഡ് പ്രതികൾ 

Kerala
  •  5 days ago