HOME
DETAILS
MAL
അട്ടിമറി സി.പി.എമ്മിന്റെ അറിവോടെയെന്ന് മുസ്ലിം ലീഗ്
backup
April 13 2018 | 06:04 AM
ചേലേമ്പ്ര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു ചേലേമ്പ്ര ഇടിമൂഴിക്കലില്‍ അലൈന്മെന്റ് അട്ടിമറിച്ചത് സി.പി.എമ്മിന്റെ അറിവോടെയാണെന്നു ചേലേമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസ്താവനയില്‍ ആരോപിച്ചു.
ചേലേമ്പ്രയില്‍ കാക്കഞ്ചേരി മുതല്‍ ഇടിമൂഴിക്കല്വരെയുള്ള അലൈന്മെന്റ് അട്ടിമറിച്ചതു സി.പി.എം ചേലേമ്പ്ര ലോക്കല്‍ കമ്മിറ്റിക്കു സൗജന്യമായി ലഭിച്ച ഭൂമിയും പാര്‍ട്ടി ജനപ്രതിനിധിയുടെ സ്ഥലവും സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും ലീഗ് ആരോപിച്ചു.
ആറു മാസങ്ങള്‍ക്കു മുന്‍പു ദേശീയപാതയുടെ വടക്കു വശം സി.പി.എമ്മിന്റെ ഓഫിസ് നിര്‍മിക്കുന്നതിനു സൗജന്യമായി ലഭിച്ച ഭൂമി എന്തിന്റെ പ്രത്യുപകാരമാണെന്നു ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ടെന്നും പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് സി. ഹസനും സെക്രട്ടറി കെ. റഫീഖും പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."