മാലിന്യങ്ങള്‍ പുഴയില്‍ തള്ളുന്ന ശീലം മലയാളികള്‍ മാറ്റണം: മന്ത്രി മാത്യു ടി. തോമസ്
കൊടകര: എല്ലാ മാലിന്യങ്ങളും പുഴയിലേക്ക് തള്ളുന്ന ശീലങ്ങളില്‍ നിന്നും മലയാളി മാറണമെന്നു ജല വിഭവ വകുപ്പ് മന്ത്രി അഡ്വ. മാത്യു ടി തോമസ്. ജലം മനുഷ്യര്‍ക്കു മാത്രമല്ല സര്‍വ ജീവജാലങ്ങള്‍ക്കും വേണ്ടിയുള്ളതാണെന്നും മന്ത്രി ഓര്‍മിപ്പിച്ചു.
കൊടകരയില്‍ പഞ്ചായത്തിന്റെ 100 കുളങ്ങളുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ചാലക്കുടി എം.എല്‍.എ ബി.ഡി ദേവസി അധ്യക്ഷനായി. 100 ദിവസം പ്രവര്‍ത്തി ചെയ്ത തൊഴിലുറപ്പു തൊഴിലാളികളെ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അനുമോദിച്ചു. കൊടകര പഞ്ചായത്തിന്റെ നികുതി പിരിവു യജ്ഞത്തില്‍ മുഖ്യപങ്കു വഹിച്ച സ്ഥിരം സമിതി അധ്യക്ഷന്‍ ജോയ് നെല്ലിശ്ശേരിയെ പഞ്ചായത്തിനു വേണ്ടി മന്ത്രി ഉപഹാരം നല്‍കി അനുമോദിച്ചു.
കൊടകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ് സുധ, വിലാസിനി ശശി, ഇ.എല്‍ പാപ്പച്ചന്‍, വി.വി ജസ്റ്റിന്‍, കെ.എ തോമസ്, കൊടകര ബി.ഡി.ഒ സൂസമ്മ ഐസക്, കൊടകര പഞ്ചായത്ത് സെക്രട്ടറി ജി സബിത, എ.സി വേലായുധന്‍, സി.പി.എം കൊടകര നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കെ.സി ജെയിംസ്, മിനി ദാസന്‍, ഷോജന്‍ ഡി വിതയത്തില്‍, കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ പ്രസാദന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ജോയ് നെല്ലിശ്ശേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."