മുഖ്യമന്ത്രിക്ക് മത്സ്യകച്ചവടക്കാരുടെ സങ്കടഹരജി
കണ്ണൂര്‍: കോര്‍പ്പറേഷന്റെ പുതിയ മത്സ്യമാര്‍ക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതോടെ ഹരജിയുമായി പഴയ മാര്‍ക്കറ്റില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ട മത്സ്യകച്ചവടക്കാര്‍.
എസ്.ടി.യു കണ്ണ ൂര്‍ കാംമ്പസാര്‍ യൂനിയനാണ് ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് സങ്കട ഹരജി നല്‍കിയത്.
നാളിതുവരെ കച്ചവടം ചെയ്തുവന്ന മാര്‍ക്കറ്റില്‍ നിന്ന് ഒഴുപ്പിക്കപ്പെട്ട കച്ചവടക്കാരെ പുതിയ മാര്‍ക്കറ്റ് ആരംഭിക്കുന്നതോടെ തങ്ങള്‍ക്ക് അവകാശപ്പെട്ട മുറികള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. ഏഴ് വര്‍ഷം മുന്‍പ് പഴയ മുനിസിപ്പാലിറ്റി മത്സ്യമാര്‍ക്കറ്റിന്റെ പേരില്‍ വഞ്ചിക്കുകയായിരുന്നു എന്നും നിവേദനത്തില്‍ പറയുന്നുണ്ട്.
തങ്ങളെ മാര്‍ക്കറ്റില്‍ നിന്ന് ഒഴിപ്പിച്ചതിന് ശേഷം കച്ചവടം ചെയ്യുന്നതിന് മറ്റോരു സ്ഥലം നല്‍കിയില്ല. ആറാട്ട് റോഡില്‍ കച്ചവടം ആരംഭിച്ചപ്പോള്‍ ആ സ്ഥലത്തിനും മുനിസിപ്പാലിറ്റിയും പിന്നീട് രൂപം നല്‍കിയ കോര്‍പ്പറേഷനും വാടക ഈടാക്കി. ഈ മാര്‍ക്കറ്റില്‍ വെള്ളം വെളിച്ചം മറ്റ് സൗകര്യങ്ങള്‍ എല്ലാം തങ്ങളുടെ ചിലവിലാണ് ഏര്‍പ്പെടുത്തിയതെന്നും കച്ചവടക്കാര്‍ പറയുന്നുണ്ട്.
ഇപ്പോള്‍ 285000 രൂപയാണ് വാടകയെന്നും നിവേദനത്തില്‍ പറയുന്നുണ്ട്. സ്ഥിരം മത്സ്യ കച്ചവടക്കാരായ തങ്ങളില്‍ നിന്ന് ഒഴുപ്പിച്ചെടുത്ത മുറികള്‍ പുതിയ മാര്‍ക്കറ്റില്‍ അനുവദിക്കണമെന്നാണ് നിവേദനത്തില്‍ പറയുന്നത്. 89 മുറികളാണ് പുതിയതായി പണികഴിപ്പിച്ച മാര്‍ക്കറ്റിനുള്ളത്.
ഇതില്‍ 9 മുറികള്‍ 20 ലക്ഷം രൂപ നിരക്കല്‍ സ്വകാര്യ വ്യക്തികള്‍ കച്ചവടത്തിനായി ഏറ്റെടുത്തിയിട്ടുണ്ട്. ഒഴുപ്പിക്കപ്പെട്ട പഴയ കച്ചവടക്കാര്‍ക്ക് 40 ശതമാനം നിരക്കില്‍ മുറികള്‍ നല്‍കാന്‍ ധാരണയായതായാണ് വിവരം.
ഈ ധാരണയില്‍ 12 ലക്ഷം രൂപയാണ് പഴയ കച്ചവടക്കാര്‍ നല്‍കേണ്ടിവരുക. മറ്റ് മുറികള്‍ വീണ്ടും ലേലം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."