സംസ്ഥാനത്തെ റേഷന്‍ വിതരണം അവതാളത്തില്‍: അഡ്വ. ടി. സിദ്ദീഖ്
മുക്കം: എല്ലാം ശരിയാക്കാന്‍ വന്ന കേരളത്തിലെ ഇടതുഭരണം കേരളത്തിലെ റേഷന്‍ വിതരണം ശരിയാക്കി കൊണ്ടിരിക്കയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. മുക്കത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഘോഷവേളകളില്‍ കേരളത്തിന് ലഭിക്കാറുള്ള സ്‌പെഷല്‍ ക്വാട്ട ലഭിച്ചില്ല. ഉള്ള അരി പോലും വിതരണം ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. യു.ഡി.എഫ് ഭരിക്കുമ്പോള്‍ എ.പി.എല്‍ വിഭാഗത്തിന് ഒന്‍പത് കിലോ അരി നല്‍കിയിരുന്നു. എല്‍.ഡി.എഫ് ഭരണത്തില്‍ അത് ഒരു കിലോഗ്രാമായി കുറഞ്ഞു.
വിഷുവിന് ജനങ്ങളെ പട്ടിണിക്കിടാനുള്ള തയ്യാറെടുപ്പിലാണ് ഇടതു മുന്നണി സര്‍ക്കാര്‍ എന്നും ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് 24ന് മണ്ഡലം തലത്തില്‍ ധര്‍ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരില്‍ ബാലികയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതിന്റെ പേരില്‍ ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഭാരതത്തെ അപമാനിച്ച മോഡി സര്‍ക്കാരിന്റെ പിടിപ്പുകേടിനെതിരെ 17ന് പ്രതിഷേധ ദിനമാചരിക്കും. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ നടത്തിയ ജനമോചന യാത്രയോടനുബന്ധിച്ച് നടത്തിയ ഫണ്ട് ശേഖരണം 22 വരെ നീട്ടിയതായും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."