ജില്ലയില്‍ ഭേദപ്പെട്ട മഴ ലഭിച്ചു
കല്‍പ്പറ്റ: ജില്ലയില്‍ ഭേദപ്പെട്ട മഴ ലഭിച്ചെന്ന് കാലവാസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ കണക്ക്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ കടുത്ത ചൂടും വരള്‍ച്ചയും കുടിവെള്ളക്ഷാമവും നേരിട്ട ജില്ലക്ക് ഇത്തവണ മാര്‍ച്ച് ആരംഭിച്ചതോടെ തന്നെ ഭേദപ്പെട്ട മഴ ലഭിച്ചതായാണ് കാലാവസ്ഥാ നിരക്ഷണ കേന്ദ്രത്തിന്റെ കണക്ക് വ്യക്തമാക്കുന്നത്. ചൂടിനും താപവര്‍ധനക്കും കുറവുണ്ടായി. ഈ വര്‍ഷം മാര്‍ച്ചില്‍ മാത്രം 62.4 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. ഏപ്രില്‍ ആദ്യവാരത്തിലും നല്ല മഴ ലഭിച്ചത് ജില്ലയ്ക്ക് ഗുണകരമായി. കാലവാസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം മാര്‍ച്ച് മുതല്‍ ഏപ്രില്‍ ആദ്യ ദിനങ്ങള്‍ വരെ 89.2 മില്ലീമീറ്റര്‍ മഴ ലഭിച്ചിട്ടുണ്ട്. ഈ കാലയളിവില്‍ സാധരണ രീതിയില്‍ ലഭിക്കേണ്ടിയിരുന്നത് 22.8 മില്ലീമീറ്റര്‍ മഴയായായിരുന്നു.
സംസ്ഥാന ശരാശരിയേക്കള്‍ മികച്ച വേനല്‍ മഴയാണ് ജില്ലക്ക് ലഭിച്ചത്. സംസ്ഥാനത്ത് 56.6 മില്ലീമീറ്റര്‍ വേനല്‍ മഴയാണ് മാര്‍ച്ച് മുതല്‍ ഏപ്രില്‍ നാല് വരെ ലഭിച്ചത്. സംസ്ഥാനത്ത് തിരുവനന്തപുരത്താണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. 19.7 മില്ലീമീറ്റര്‍ മഴ മാത്രമാണ് ഇവിടെ ലഭിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ജനുവരി മുതല്‍ മാര്‍ച്ച് വരെ ഈ വര്‍ഷമാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. കഴിഞ്ഞവര്‍ഷം 49.7 മില്ലീമീറ്റര്‍ മഴയാണ് ഈ കാലയളവില്‍ ലഭിച്ചിരുന്നത്.
എന്നാല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ മാത്രം 62.4 മില്ലീമീറ്റര്‍ മഴ ലഭിച്ചു. 2016ല്‍ 16മില്ലീമീറ്ററും 2015ല്‍ 45 മില്ലീമീറ്ററും 2014ല്‍ 14 മില്ലീമീറ്ററും 2013ല്‍ 26 മില്ലീമീറ്ററും മാത്രമാണ് ഈ കാലയളവില്‍ മഴ കിട്ടിയത്. മുന്‍വര്‍ഷങ്ങളില്‍ 29 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്ന താപനിലയാണ് ഈ വര്‍ഷം മാര്‍ച്ച് തുടക്കത്തില്‍ 33 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരുന്നു. ഇപ്പോള്‍ ചൂട് 28 ഡിഗ്രിയിലേക്ക് എത്തി. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പ്രദേശങ്ങള്‍ വരള്‍ച്ചയിലേക്ക് നീങ്ങുകയും കബനിയിലെ ജലനിരപ്പ് കുറയുകയും ചെയ്തത് ആശങ്ക ഉണ്ടാക്കിയിരുന്നു.
മാര്‍ച്ച് രണ്ടാം വാരം മുതല്‍ ഇടക്കിടെ ജില്ലയിലെ എല്ലാ ഭാഗത്തും മഴ ലഭിക്കാന്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി വൈകുന്നേരങ്ങളില്‍ മഴ ലഭിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."