യുവതിയോട് യുവാവ് അപമര്യാദയായി പെരുമാറിയതായി പരാതി
വടകര: ഭര്‍തൃമതിയായ യുവതിയോട് യുവാവ് അപമര്യാദയായി പെരുമാറിയതായി പരാതി. കഴിഞ്ഞദിവസം വൈകിട്ട് ആറോടെയായിരുന്നു സംഭവം. ടൗണില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഭര്‍ത്താവിനോടൊപ്പം എത്തിയ യുവതിയോടാണ് യുവാവ് അമര്യാദയായി പെരുമാറിയത്.
ഭര്‍ത്താവ് സാധനങ്ങള്‍ വാങ്ങുന്നതിനിടെ തിരക്കു കാരണം വടകര പഴയ ബസ് സ്റ്റാന്‍ഡിലെ ബ്ലൂ സ്റ്റാര്‍ ഹോട്ടലിന് സമീപത്ത് നിന്ന യുവതിയോട് ബൈക്കിലെത്തിയ യുവാവ് അശ്ലീലവാക്കുകള്‍ ഉപയോഗിക്കുകയും ബൈക്കില്‍ കയറ്റാന്‍ ശ്രമിക്കുകയുമായിരുന്നു.
കുറച്ച് നേരം യുവതി പ്രതികരിച്ചെങ്കിലും യുവാവ് പോകാന്‍ തയാറായില്ല. തുടര്‍ന്ന് നാട്ടുകാരോട് യുവതി കാര്യങ്ങള്‍ പറയുന്നതിനിടെ യുവാവ് ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ യുവതിയും ഭര്‍ത്താവും ചേര്‍ന്ന് വടകര പൊലിസില്‍ പരാതി നല്കി. പരാതി സ്വീകരിച്ച പൊലിസ് പ്രതി ഉപേക്ഷിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."