പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നു: അനക്കമില്ലാതെ അധികൃതര്‍
പുല്‍പ്പള്ളി: കബനി ശുദ്ധജല പദ്ധതിയുടെ പൈപ്പുകള്‍ പൊട്ടി ദിവസങ്ങളോളം വെള്ളം പാഴായിട്ടും അധികൃതര്‍ക്ക് അനക്കമില്ല.
വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമായ സാഹചര്യത്തിലാണ് കുടിവെള്ള പൈപ്പുകള്‍ പൊട്ടി ആയിരക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴാകുന്നത്. പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നത് തടയാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. രണ്ട് ദിവസമായി പുല്‍പ്പള്ളി ചുണ്ടക്കൊല്ലിയില്‍ കബനി കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ പൊട്ടി വെള്ളം റോഡിലൂടെ ഒഴുകിയിട്ടും തകരാറുകള്‍ പരിഹരിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായിട്ടില്ല.
100 ഓളം കുടുംബങ്ങളുള്ള ചുണ്ടക്കൊല്ലി ആദിവാസി കോളനി, പച്ചിക്കരമുക്ക്, വടാനക്കവല, അമ്പലക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളാണ് കുടിവെള്ളമില്ലാതെ ദുരിതം അനുഭവിക്കുന്നത്. വാട്ടര്‍ അതോറിറ്റിയേയും പഞ്ചായത്തിനെയും വിവരം അറിയിച്ചിട്ടും പൈപ്പുകള്‍ നന്നാക്കി കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."