പൊതുവേദി കൂട്ടായ്മ ഗ്രാമച്ചന്ത സംഘടിപ്പിച്ചു
മുക്കം: പൊതുവേദി കൂട്ടായ്മ സംഘടിപ്പിച്ച ഗ്രാമച്ചന്ത ചേന്ദമംഗല്ലൂരില്‍ ആഘോഷമായി മാറി. ചേന്ദമംഗല്ലൂര്‍ ജി.എം.യു.പി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചന്തയില്‍ പ്രദേശത്തെ ഡസനോളം റസിഡന്‍ഡ്‌സ് കൂട്ടായ്മകളും നൂറോളം വ്യക്തികളും പങ്കെടുത്തു.
നെല്ല്, കുമ്പളം, വഴുതിന, കപ്പ, മാങ്ങ, പയര്‍, കണിവെള്ളരി, പടവലം തുടങ്ങിയവക്കൊപ്പം കണിക്കൊന്നയും മുറവും കത്തിയും വില്‍പനക്കെത്തിയിരുന്നു. ജീരക കഞ്ഞിയും പായസവും അച്ചാറും ഉപ്പിലിട്ടതും പലഹാരങ്ങളും വിവിധ സ്റ്റാളുകളില്‍ ലഭ്യമായിരുന്നു.
പൊതുവേദിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ജൈവകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായാണ് സമ്മാന - സഹായ വിതരണവും ഗ്രാമച്ചന്തയും സംഘടിപ്പിച്ചത്. ജൈവ പച്ചക്കറി കൃഷി മത്സരത്തില്‍ ആറ്റുപുറം, പയ്യടി, തീരം റസി. അസോസിയേഷനുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വ്യക്തിഗത കൃഷിമത്സരത്തില്‍ എന്‍.കെ ഫാത്തിമ, സി.ടി ആമിന ലത്തീഫ്, ജമീല വൈറ്റ് ഹൗസ്, മൈമൂന കരീം, കെ.ടി ഷബീബ എന്നിവര്‍ സമ്മാനങ്ങള്‍ നേടി. ജൈവ കൃഷിയില്‍ മികച്ച പ്രവൃത്തികള്‍ ചെയ്യുന്ന ഉസ്മാന്‍ മുട്ടേത്ത്, ഫാത്തിമ എന്‍.കെ, ആമിന അബ്ദുല്ലത്തീഫ് എന്നിവരെ പ്രത്യേകം ആദരിച്ചു.
മുക്കം നഗരസഭ ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബന്ന ചേന്ദമംഗല്ലൂര്‍ അധ്യക്ഷനായി.
വാര്‍ഡ് കൗണ്‍സിലര്‍മാരായ പി. ലീല, ശഫീഖ് മാടായി, ഗഫൂര്‍ മാസ്റ്റര്‍, അനില്‍ മാസ്റ്റര്‍, വിധികര്‍ത്താക്കളായ റിട്ട. കൃഷി ഓഫിസര്‍ രാജന്‍ മാമ്പറ്റ, രാമചന്ദ്രന്‍ മാസ്റ്റര്‍, കെ. സുബൈര്‍, കെ.പി. വേലായുധന്‍, ടി. ഉണ്ണിമോയി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."