വനിതാ ലീഗ് വായ്മൂടി കെട്ടി ഐക്യദാര്‍ഢ്യ റാലി നടത്തി
തൊടുപുഴ: എട്ടു വയസ്സുകാരി ആസിഫയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഘപരിവാറിനേയും ഇതിന് കൂട്ടുനിന്ന പൊലിസിനെയും നിയമപരമായി വിചാരണ നടത്താതെ തൂക്കിലേറ്റണമെന്നും ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി മറുപടി പറയണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.എം.എ ഷുക്കൂര്‍.
ആസിഫയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വനിതാ ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴയില്‍ വായ്മൂടിക്കെട്ടി സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി ആദ്യവാരം നടന്ന സംഭവം മൂന്ന് മാസം കഴിഞ്ഞാണ് പുറംലോകം അറിഞ്ഞതെന്നും സംഭവത്തെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാന്‍ രï് മന്ത്രിമാര്‍ ഉള്‍പ്പടെ ആയിരങ്ങളെ പങ്കെടുപ്പിച്ച് ബി.ജെ.പി. നടത്തിയ ബന്ത ് ലോകത്ത് കേട്ട് കേള്‍വി പോലും ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ലീഗ് ഹൗസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ റാലി ടൗണ്‍ ചുറ്റി തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് സഫിയ ബഷീര്‍ അധ്യക്ഷത വഹിച്ചു. ഷീജാ നൗഷാദ് സ്വാഗതമാശംസിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എം ഹാരിദ്, വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി അംഗം ജുബൈരിയ ഷുക്കൂര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ടി.കെ. നവാസ്, വൈസ് പ്രസിഡന്റ് പി.എച്ച്. സുധീര്‍, സെക്രട്ടറി പി.എം. നിസാമുദ്ദീന്‍, നിയോജക മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് പി.എം ഷാഹുല്‍ ഹമീദ്, സെക്രട്ടറി ബഷീര്‍ ഇ.എം. എന്നിവര്‍ പ്രസംഗിച്ചു.
പ്രതിഷേധ റാലിക്ക് വനിതാ ലീഗ് നേതാക്കളായ ഹഫ്‌സ സമദ്, ബീമ അനസ്, സഫിയ മുഹമ്മദ്, സാഹിറ സക്കീര്‍, ആരിഫ ഷംസുദ്ദീന്‍, ഷെമീമ നാസര്‍, ഹലീമ നാസര്‍, ബീന ജബ്ബാര്‍, ഷിജിന നിസാം, ഷെമി, ബീവി, ഫൗസിയ നേതൃത്വം നല്‍കി.
തൊടുപുഴ: എട്ടു വയസ്സുകാരി ആസിഫയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഘപരിവാറിനേയും ഇതിന് കൂട്ടുനിന്ന പൊലിസിനെയും നിയമപരമായി വിചാരണ നടത്താതെ തൂക്കിലേറ്റണമെന്നും ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി മറുപടി പറയണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ കെ.എം.എ ഷുക്കൂര്‍.
ആസിഫയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വനിതാ ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊടുപുഴയില്‍ വായ്മൂടിക്കെട്ടി സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി ആദ്യവാരം നടന്ന സംഭവം മൂന്ന് മാസം കഴിഞ്ഞാണ് പുറംലോകം അറിഞ്ഞതെന്നും സംഭവത്തെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാന്‍ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പടെ ആയിരങ്ങളെ പങ്കെടുപ്പിച്ച് ബി.ജെ.പി. നടത്തിയ ബന്ത ് ലോകത്ത് കേട്ട് കേള്‍വി പോലും ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ലീഗ് ഹൗസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ റാലി ടൗണ്‍ ചുറ്റി തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് സഫിയ ബഷീര്‍ അധ്യക്ഷത വഹിച്ചു. ഷീജാ നൗഷാദ് സ്വാഗതമാശംസിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എം ഹാരിദ്, വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി അംഗം ജുബൈരിയ ഷുക്കൂര്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ടി.കെ. നവാസ്, വൈസ് പ്രസിഡന്റ് പി.എച്ച്. സുധീര്‍, സെക്രട്ടറി പി.എം. നിസാമുദ്ദീന്‍, നിയോജക മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് പി.എം ഷാഹുല്‍ ഹമീദ്, സെക്രട്ടറി ബഷീര്‍ ഇ.എം. എന്നിവര്‍ പ്രസംഗിച്ചു.
പ്രതിഷേധ റാലിക്ക് വനിതാ ലീഗ് നേതാക്കളായ ഹഫ്‌സ സമദ്, ബീമ അനസ്, സഫിയ മുഹമ്മദ്, സാഹിറ സക്കീര്‍, ആരിഫ ഷംസുദ്ദീന്‍, ഷെമീമ നാസര്‍, ഹലീമ നാസര്‍, ബീന ജബ്ബാര്‍, ഷിജിന നിസാം, ഷെമി, ബീവി, ഫൗസിയ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."