കത്വ കൊലപാതകം: പ്രതിഷേധിച്ചു
ആലപ്പുഴ: ജമ്മു കാശ്മീരില്‍ എട്ടു വയസുകാരിയെ സംഘം ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആലപ്പുഴ ടൗണ്‍ മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
സീറോ ജങ്ഷനില്‍ നടന്ന സമാപന ചടങ്ങില്‍ ടൗണ്‍ പ്രസിഡന്റ് എ.എം നൗഫല്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്.എ അബ്ദുല്‍ സലാം ലബ്ബ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. എ.എ റസാഖ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി ബാബു ഷെരീഫ്, വൈസ് പ്രസിഡന്റ് എസ്.എം അസ്ലം, നാസിം വലിയമരം പസംഗിച്ചു. ടൗണ്‍ ജനറല്‍ സെക്രട്ടറി എച്ച്. നൗഷാദ്, എ.എം ഇസ്മയില്‍, കെ. നസീര്‍, ഇ.എന്‍.എസ് നവാസ്, നസീബ് ജമാല്‍, മന്‍സൂര്‍, എ. അമീര്‍, എ. നാസര്‍ പ്രകടനത്തില്‍ പങ്കെടുത്തു.
ഹരിപ്പാട് : ടൗണ്‍ റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വനിതാസംഗമവും ദീപ പ്രതിജ്ഞയും നടത്തി.വനിതകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന അക്രമങ്ങള്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുവെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന വനിതാകമ്മിഷന് അംഗം ഷാഹിദാകമാല്‍ പറഞ്ഞു. സ്ത്രീകളുടെ സംരക്ഷണം ഉറപ്പ് വരുത്താന്‍ വനിതാകമ്മിഷനും ബാധ്യതയുണ്ട്. ജനങ്ങള്‍ ഒറ്റക്കെട്ടായി സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണം ഉറപ്പ് വരുത്താന്‍ രംഗത്തിറങ്ങണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ക്രൂരമായി കൊലചെയ്യപ്പെട്ട കത്വ പെണ്‍കുട്ടിക്ക് ആദരാജ്ഞലി അര്‍പ്പിച്ചുകൊണ്ട് ദീപ പ്രതിജ്ഞയും നടത്തി. അസോസിയേഷന് പ്രസിഡന്റ് എസ്. ദീപു അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ ലേഖ അജിത്, ഗവ. യു.പി.എസ് പ്രഥമ അധ്യാപകന് ഉണ്ണികൃഷ്ണന് മുതുകുളം, അനസ് അബ്ദ്ദുല്‍ നസിം, അബി ഹരിപ്പാട്, മുരളീധരന്‍പിള്ള, വേണുനായര്‍, തുളസി പ്രസംഗിച്ചു.
കായംകുളം: ബി.ജെ.പി അധികാരത്തിലെത്തിശേഷം രാജ്യത്തെ ന്യൂനപക്ഷങ്ങളെയും, ദലിതുകളെയും കൊലപാതകങ്ങളിലൂടെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എച്ച് ബഷീര്‍ക്കുട്ടി പറഞ്ഞു.മുസ്ലിം ലീഗ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി എസ്. നജ്മുദ്ദീന്, ജെ. മുഹമ്മദ് കുഞ്ഞു, പൂക്കുഞ്ഞു കോട്ടപ്പുറം, ടി.എ മജീദ്, പി. ബിജു, ബി. ഷിബു, ഷാജഹാന്, സക്കീര്‍ ,ഹാമിദ് മാസ്റ്റര്‍, കളത്തില്‍ ലത്തീഫ് , പ്രഫ. ജലാലുദീന്‍, ഹംസാ കുട്ടി, ഹാരീസ്, ഇ. സുധീര്‍, യൂസഫ് കുട്ടി, അസീസ് ഹാജി, ഹഫീസ് ഉനൈസ്, ഇജാസ്, നിസ്സാര്‍, സമദ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."