അമ്മയുടെ കരളായി ഹെനോക്ക് ജീവിതത്തിലേക്ക്
അമ്പലപ്പുഴ: അമ്മ കരള്‍ നല്‍കി. ഹെനോക്ക് ജീവതത്തിലേക്ക് മടങ്ങുന്നു. ഇനി അമ്മയുടെ കരളായി ഈ കൊച്ചു മിടുക്കന് ജീവിക്കാം. പുന്നപ്ര വടക്ക് പഞ്ചായത്ത് കരിയാനി പറമ്പില്‍ ഹര്‍ഷന്‍ -ഡയാന ദമ്പതികളുടെ മകന്‍ മൂന്നര വയസുകാരന്‍ ഹെനോക്കിന്റെ കരള്‍ മാറ്റശസ്ത്രക്രിയയാണ് വിജയകരമായി പൂര്‍ത്തിയായത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മാതാവ് ഡയാനയാണ് തന്റെ മകന്റെ ജീവന്‍ നിലനിര്‍ത്താന്‍ കരള്‍ പകുത്ത് നല്‍കിയത്. ഹെനോക്കിന്റെ ശസ്ത്രക്രിയക്കായി നാടൊന്നിച്ചിരുന്നു. മണിക്കൂറുകള്‍ കൊണ്ട് സമാഹരിച്ചത് 25 ലക്ഷം. പുന്നപ്ര വടക്ക് പഞ്ചായത്ത് ജീവന്‍ രക്ഷാ സമിതിയുടെ നേതൃത്വത്തിലായിരുന്നു ധന സമാഹരണം നടന്നത്.അമ്മയും കുഞ്ഞും സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതര്‍ അറിച്ചു. ഹെനോക്ക് പുതിയ ജീവിതത്തിലേക്ക് വന്നതിന്റെ ആശ്വാസത്തിലാണ് ബന്ധുക്കളും നാട്ടുകാരും. ദിവസങ്ങള്‍ക്കുള്ളില്‍ ഹെനോക്കും മാതാവ് ഡയാനായും പുന്നപ്രയിലെ വീട്ടില്‍ തിരിച്ചെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."