വനിതാ ലീഗ് പ്രവര്‍ത്തകര്‍ വായമൂടിക്കെട്ടി പ്രകടനം നടത്തി
കൊച്ചി: ജമ്മുകാശ്മീരിലെ കത്വ വില്ലേജില്‍ എട്ടു വയസുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലും ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ സംഭവത്തിലും പ്രതിഷേധിച്ച് വനിത ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ വായമൂടിക്കെട്ടി പ്രകടനം നടത്തി.
സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലാ ലീഗ് ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വനിതാ ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ജില്ലാ പ്രസിഡന്റ് അഡ്വ. സാജിതാ സിദ്ദിഖ്, ജനറല്‍ സെക്രട്ടറി റംല മാഹിന്‍ എന്നിവര്‍ നേതൃത്വം നല്കി.
മാര്‍ക്കറ്റ് റോഡ്, മറൈന്‍ ഡ്രൈവ് വഴി മേനക ജങ്ഷനിലെത്തി പ്രകടനം സമാപിച്ചു.
ഉത്തര്‍പ്രദേശിലും കശ്മീരിലും ബി.ജെ.പി നിയന്ത്രിത സര്‍ക്കാരുകള്‍ ഇത്തരം സംഭവങ്ങളില്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നും രാജ്യത്ത് മുസ്ലിംകളും സ്ത്രീകളും മറ്റ് ന്യൂനപക്ഷ പിന്നോക്ക സമുദായക്കാരും ഭീതിയിലാണ് കഴിയുന്നതെന്നും വനിതാ ലീഗ് ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."