ചേലക്കരയ്ക്കു പിന്നാലെ ചെറുതുരുത്തിയിലും ടെക്സ്റ്റയില്‍സ് ഷോപ്പ് കൊള്ളയടിച്ചു
ചെറുതുരുത്തി: ചേലക്കരയെ കത്തിമുനയില്‍ നിര്‍ത്തി നടത്തിയ കൊള്ളയ്ക്കു പുറകെ നാടിനെ ഞെട്ടിച്ചു വീണ്ടും മോഷണം. ചേലക്കരയ്ക്കു പിന്നാലെ ഇത്തവണ ചെറുതുരുത്തിയിലാണു മോഷണം നടന്നത്. ഇരുസ്ഥലത്തും സമാന രീതിയിലാണു മോഷണം നടന്നതെന്നതും പൊലിസ് സ്‌റ്റേഷനുകള്‍ക്കു തൊട്ടു സമീപമാണു ഇവയെന്നതും പൊലിസിനു വെല്ലുവിളിയാവുകയാണ്.
ചെറുതുരുത്തി നഗരഹൃദയത്തില്‍ പ്രവര്‍ത്തിക്കുന്ന സലാല കലക്ഷന്‍സിലാണു കഴിഞ്ഞ രാത്രി മോഷണം നടന്നത്. സ്ഥാപനത്തിന്റെ പുറകു വശത്തെ പൂട്ടു തകര്‍ത്തു അകത്തു കയറിയ മോഷ്ടാക്കള്‍ കടയില്‍ നിന്നു ഡബിള്‍ മുണ്ടുകള്‍, ചുരിദാറുകള്‍, പാന്റുകള്‍, ഷര്‍ട്ടുകള്‍, വില കൂടിയ ജീന്‍സുകള്‍ എന്നിവ മോഷ്ടിക്കുകയായുരുന്നു. ചെറുതുരുത്തി അത്തിക്കപറമ്പ് സ്വദേശി അബ്ദുള്‍ സലാമിന്റെ ഉടമസ്ഥതയിലുള്ളതാണു സ്ഥാപനം.
ഇന്നലെ രാവിലെ സ്ഥാപനം തുറക്കാനെത്തിയ ജീവനക്കാരാണു മോഷണം നടന്ന വിവരമറിയുന്നത്. തൊട്ടു സമീപമുള്ള പലചരക്ക് കടയുടെ പുറകു വശത്തെ പൂട്ടു തകര്‍ക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചിട്ടില്ല.
ചെറുതുരുത്തി പൊലിസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. വിരലടയാള വിദഗ്ധരായ പി.ജി നാരായണപ്രസാദ്, യു. രാമദാസ് എന്നിവര്‍ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."