HOME
DETAILS

വാളയാര്‍ മേഖലയില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയാവുന്നു

  
backup
April 15 2018 | 06:04 AM

%e0%b4%b5%e0%b4%be%e0%b4%b3%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0


വാളയാര്‍: സംസ്ഥാനാതിര്‍ത്തിയായ വാളയാറില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും ജനങ്ങളും പൊലിസും ആശങ്കയുടെ നിഴലില്‍. അട്ട്പ്പള്ളത്തെ സംഭവത്തിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ കഞ്ചിക്കോട്, വാളയാര്‍ മേഖലകളില്‍ മാത്രം എട്ടോളം പെണ്‍കുട്ടികളാണ് പീഢനത്തിനിരയായിരിക്കുന്നതെന്നത് പരിതാപകരമാണ്. ഏറ്റവുമൊടുവിലത്തേതാണ് കഴിഞ്ഞ ദിവസം യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവം. അസ്വാഭാവികമരണത്തിന് പൊലിസ് കേസെടുത്തെങ്കിലും അന്വേഷണ ഫലമായി പെണ്‍കുട്ടിയെ ഏതാനും പേര്‍ ചേര്‍ന്ന് മാനസികവും ശാരീരികവുവുമായി പീഢിപ്പിക്കപ്പെട്ടെന്ന് തെളിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം അട്ടപ്പള്ളത്തെ രണ്ടു പിഞ്ചുപെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച സംഭവം സാക്ഷര കേരളത്തില്‍ തന്നെ ഏറെ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. വാളയാര്‍ മേഖലയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജില്ലാ ശിശുസംരക്ഷണ കേന്ദ്രവും ബന്ധപ്പെട്ടവരും ഊര്‍ജിത ശ്രമങ്ങളും ബോധവല്‍ക്കരണക്ലാസുകളുമൊക്കെയായി രംഗത്തു വന്നിരുന്നെങ്കിലും ഒടുവിലത്തെ സംഭവം എല്ലാറ്റിന്റെയും പരാജയമായാണ് ജനം വിലയിരുത്തുന്നത്. മാത്രമല്ല ജനങ്ങള്‍ ഓരോ നിമിഷവും തങ്ങളുടെ മക്കളെയോര്‍ത്ത് ആശങ്കകുലരായിരിക്കുകയാണ്. കഴിഞ്ഞ എട്ടുസംഭവങ്ങളിലും പീഢനത്തിനിരയായത് 13 വയസിനു താഴെയുള്ള കുട്ടികളാണെന്നത് നിയമസംവിധാനങ്ങളെപ്പോളും ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ സംഭവങ്ങളിലെല്ലാം പീഢനത്തിനിരയായവരെല്ലാം വിവിധ സംരക്ഷണ കേന്ദ്രങ്ങളിലാണെങ്കിലും ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് പതിനഞ്ചോളം പേരെയാണ് അറസ്റ്റുചെയ്യപ്പെട്ടിട്ടുള്ളത്. അഞ്ചാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ നിരന്തരം പീഢിപ്പിച്ചിരുന്നത 24 മുതല്‍ 63 വയസ്സുവരെ പ്രായമുള്ളവരാണെന്നത് ഏറെ ലജ്ജാകരമാണ്. കുട്ടുകളുടെ സ്‌കൂളിലെ സ്വഭാവത്തിലും പെരുമാറ്റത്തിലും വന്ന മാറ്റങ്ങളാണ് പീഢനവിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കാരണമായത്. ഇത്തരം സംഭവങ്ങിലെല്ലാം പ്രതികളായവരില്‍ പ്രായപൂര്‍ത്തിയാകാത്ത ബന്ധുക്കളുള്‍പ്പെട്ടിരുന്നതും ഏറെ ആശങ്കാജനകമാണ്. മാനസിക വൈകല്യമുള്ള ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയാകട്ടെ അമ്മയുടെ സഹോദരനെന്നത് മനുഷ്യമനസ്സിലെ കാട്ടാളത്തത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഇത്തരത്തില്‍ നിരവധി പീഢനങ്ങള്‍ വാളയാറിലും സമീപപ്രദേശങ്ങളിലും നടന്നിട്ടുള്ളതായാണ് പറയപ്പെടുന്നത്. പ്രതികളുടെ അക്രമവാസനക്കു കാരണം കഞ്ചാവിന്റെയും മദ്യത്തിന്റെയും ഉപയോഗമാണെന്ന്ത് മറ്റൊരു വസ്തുത. കള്ളക്കടത്തിന്റെയും ലഹരിക്കടത്തിന്റെയും ഇടനാഴിയായി മാറിയ വാളയാറില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അക്രമങ്ങളും പീഢനങ്ങളും വര്‍ധിച്ചിരിക്കുന്നത് ജനങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെറുതുരുത്തിയില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ സംഘര്‍ഷം

Kerala
  •  a month ago
No Image

എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍ എസ് മാധവന്

Kerala
  •  a month ago
No Image

ട്രാഫിക് നിയമഘനങ്ങള്‍ക്കുള്ള പിഴകളില്‍ 50% ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍

uae
  •  a month ago
No Image

കണ്ണൂരിലെ ജനങ്ങളുടെ മനസില്‍ കുറ്റപത്രം ചാര്‍ത്തപ്പെട്ടയാളായി കലക്ടര്‍ മാറി: കെ. സുധാകരന്‍

Kerala
  •  a month ago
No Image

എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 3 മുതല്‍; ഫെബ്രുവരി 17 മുതല്‍ മോഡല്‍ പരീക്ഷ

Kerala
  •  a month ago
No Image

വൈദ്യുതി മേഖലയില്‍ പ്രകൃതിസൗഹൃദ സുസ്ഥിര വികസനം ലക്ഷ്യം : മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് ഹമാസ് വക 'ഷോക്ക്' ; സൈനിക മേധാവിയുടെ വീട് അക്രമിച്ച് ഖസ്സാം ബ്രിഗേഡ്, ഹാലെവി രക്ഷപ്പെട്ടത് തലനാരിഴക്ക്

International
  •  a month ago
No Image

ക്ഷേമപെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു; വിതരണം ബുധനാഴ്ച്ച മുതല്‍

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇറാന്‍;  ആക്രമണം ഉണ്ടാവുക ഇറാഖില്‍ നിന്നെന്നും റിപ്പോര്‍ട്ട്

International
  •  a month ago
No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago