HOME
DETAILS

ചുള്ളിയാര്‍ നിറക്കാന്‍ തടസമായി പലകപാണ്ടി കനാലിലെ മണ്ണും മണലും

  
backup
April 15 2018 | 07:04 AM

%e0%b4%9a%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4

 

മുതലമട: ജില്ലയിലെ പ്രധാന അണക്കെട്ടായ ചുള്ളിയാര്‍ നിറക്കാന്‍ തടസമായ പലകപാണ്ടി കനാലിലെ മണല്‍ നീക്കാന്‍ നടപടിയായില്ല. തെന്മലയിലെ വലിയ വെള്ളച്ചാട്ടമായ പലകപാണ്ടിയില്‍ നിന്നും കനാല്‍ വഴി വെള്ളം ചുള്ളിയാര്‍ ഡാമിലെത്തിക്കുന്ന പദ്ധതിയാണ് നിസാര കാര്യത്തിന് ഗുണപ്രദമല്ലാതെ കിടക്കുന്നത്.
ശുക്കിരിയാര്‍, പാത്തിപ്പാറ എന്നീ ഭാഗങ്ങളില്‍ മണ്ണും മണലുമടിഞ്ഞ് കിടക്കുന്നതിനാല്‍ മഴ പെയ്താലും ഡാമിലേക്ക് വെള്ളമെത്താന്‍ പ്രയാസമാകുന്ന സ്ഥിതിയാണ്. ജലസേചന വകുപ്പിന്റെ കണക്കനുസരിച്ച് 50 സെന്റീമീറ്ററോളം പൊക്കത്തില്‍ മണ്ണും മണലും അടിഞ്ഞ് കിടക്കുന്നുണ്ട്. ഇത് 600 എം.ക്യൂബ് അളവ് ഉണ്ടാകുമെന്നാണ് ഏകദേശ കണക്ക്. ഈ മണല്‍ ലേലം വെച്ചാല്‍ ആറു ലക്ഷം രൂപ ലഭിക്കുമെന്നാണ് അനുമാനം. ഇതിന്റെ നടപടികള്‍ ആകാത്തതിനാല്‍ മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി എന്നീ പഞ്ചായത്തുകളിലെ 4500 ഏക്കറോളം കാര്‍ഷിക ഭൂമിക്കാണ് ജലസേചനം തടസമാകുക.
പലകപാണ്ടി കനാല്‍ പൂര്‍ണ തോതില്‍ കാര്യക്ഷമമായാല്‍ ഒരു സെക്കന്‍ഡില്‍ അഞ്ച് എം.ക്യൂബ് വെള്ളം ഡാമിലേക്ക് എത്തുമെന്ന് അസി.എന്‍ജിനിയര്‍ കെ.അരുണ്‍ലാല്‍ പറയുന്നു. ഇത്തരത്തില്‍ 720 മണിക്കൂര്‍ (30 ദിവസം മുഴുവന്‍ സമയവും) പലക പാണ്ടിയില്‍ നിന്നും പൂര്‍ണതോതില്‍ വെള്ളമെത്തിയാല്‍ ഡാം നിറക്കാന്‍ സാധിക്കും.
മേഖലയില്‍ 1800 മില്ലി മീറ്ററെങ്കിലും മഴ പെയ്താല്‍ ഡാം നിറയുമെന്ന് കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ പറയുന്നു. 2011ല്‍ 1844 മില്ലിമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ സംഭരണ ശേഷിയ 57.5 അടിയിലേക്ക് ചുള്ളിയാര്‍ എത്തിയിരുന്നു. 2012ല്‍ 1117 എം.എം. മഴ കിട്ടിയപ്പോള്‍ 28 അടിയേ നിറക്കാന്‍ കഴിഞ്ഞിരുന്നുള്ളു.
കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ മഴ ലഭിച്ചത് 2016ല്‍ ആയിരുന്നു. അന്ന് 1060 എം.എം.മാത്രമാണ് മഴ പെയ്തത്. വെറും 19 അടി മാത്രം വെള്ളമുണ്ടായിരുന്നതിനാല്‍ ഒരു ദിവസം പോലും വെള്ളം തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. 2017ല്‍ 1282 എം.എം. മഴലഭിച്ചപ്പോള്‍ 35.5 അടിയായിരുന്നു ചുള്ളിയാറിലെ ജലനിരപ്പ്. കേവലം ഒരാഴ്ച മാത്രമാണ് കഴിഞ്ഞ സീസണില്‍ ഡാം ഷട്ടര്‍ തുറന്നത്. കഴിഞ്ഞ സീസണില്‍ പെയ്ത മഴയില്‍ പലകപാണ്ടി കനാലില്‍ എത്തിയ വെള്ളം മുഴുവന്‍ ഡാമിലേക്ക് എത്തിക്കാന്‍ സാധിച്ചിരുന്നില്ല.
മണ്ണും മണലും കനാലില്‍ നിറഞ്ഞതിനു പുറമെ മണലൂറ്റുന്നതിനായി ചിലര്‍ കനാലില്‍ ദ്വാരമിട്ടും പമ്പ് ചെയ്തും വെള്ളം ഒഴുക്കി കളഞ്ഞതായി കര്‍ഷകനായ ആര്‍.അരവിന്ദാക്ഷന്‍ പറഞ്ഞു. ഇവര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാകാത്തതില്‍ അന്ന് കര്‍ഷക പ്രതിഷേധം ഉയര്‍ന്നിരുന്നു.
കാലവര്‍ഷം എത്തുന്നതിനു മുമ്പേ കനാലിലെ മണ്ണും മണലും നീക്കിയെങ്കില്‍ മാത്രമേ ലഭിക്കുന്ന വെളളമത്രയും ഡാമിലേക്ക് എത്തിക്കാന്‍ കഴിയു. ഇതിനായി മണല്‍ നീക്കുന്നതിന് ടെണ്ടര്‍ നടപടികളിലേക്ക് വകുപ്പ് പോകുകയാണ്. കര്‍ഷകരുടെ ആവശ്യം ന്യായമാണ് . എന്നാല്‍ നടപടികളിലൂടെ പോയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ അഴിമതി ആരോപണം വരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  20 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago