പ്രതിഷേധങ്ങള്‍ ഗാന്ധിജിയുടെ ഇന്ത്യ ഉണര്‍ന്നതിന്റെ ലക്ഷണം: സമദാനി
പെരിന്തല്‍മണ്ണ: കശ്മീരില്‍ കൊല്ലപ്പെട്ട പിഞ്ചുബാലികയുടെ കൊലപാതകത്തിനെതിരേ രാജ്യമൊട്ടാകെ ഉയരുന്ന പ്രതിഷേധങ്ങള്‍ ഗാന്ധിജിയുടെ ഇന്ത്യ ഉണര്‍ന്നതിന്റെ ലക്ഷണമാണെന്ന് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനി.
പെരിന്തല്‍മണ്ണ എം.ഇ.എ എന്‍ജിനീയറിങ് കോളജില്‍ നടന്ന എം.എസ്.എഫ് ജില്ലാ ക്യാംപിന്റെ രണ്ടാംദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എല്‍.എമാരായ അഡ്വ. എന്‍. ഷംസുദ്ദീന്‍, പി. അബ്ദുല്‍ ഹമീദ്, അഡ്വ. നാലകത്ത് സൂപ്പി, ഇസ്മാഈല്‍ മുത്തേടം, നൗഷാദ് മണിശ്ശേരി, കെ.എം ഗഫൂര്‍, അറക്കല്‍ ഉമ്മര്‍, ടി.പി ഹാരിസ്, വി.പി അഹമ്മദ് സഹീര്‍, നിഷാജ് എടപ്പറ്റ, സാദിഖ് കൂളമഠത്തില്‍, കബീര്‍ മുതുപറമ്പ്, ഇ.വി ഷാനവാസ് സംസാരിച്ചു.
സെഷനില്‍ എ. ദിനേശ് വാര്യര്‍ ക്ലാസെടുത്തു. വൈകിട്ട് നാലിന് നടന്ന മാധ്യമ സാക്ഷരത സെഷന്‍ അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സലാം മണലായ അധ്യക്ഷനായി.
സനീഷ്, ഷരീഫ് സാഗര്‍, ഡോ. അബ്ദുല്‍ അസീസ്, അഷ്‌റഫ് കോക്കൂര്‍, എ.പി ഉണ്ണികൃഷ്ണന്‍, വി.കെ.എം ഷാഫി, മുസ്തഫ അബ്ദുല്‍ ലത്തീഫ്, അഷ്ഹര്‍ പെരുമുക്ക് സംസാരിച്ചു. വൈകിട്ട് ഏഴിന് നടന്ന സെഷന്‍ മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു. സി.പി സൈതലവി, പി.എ റഷീദ്, ഷമീര്‍ ഇട്ടിയാട്ടില്‍, ഷരീഫ് കുറ്റൂര്‍, എം.കെ സി നൗഷാദ്, ബാവ വിസപ്പടി, ടി. നിയാസ്, മുഹമ്മദ് നരിക്കുന്നന്‍ സംസാരിച്ചു. രാത്രി പത്തിന് നടന്ന സാസ്‌കാരിക സെഷന്‍ ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്തു.
ഷമീര്‍ ബിന്‍സി, സംവിധായകന്‍ സക്കറിയ, കെ.എം ഷാഫി, അബ്ദുല്‍ ഹയ്യ്, സാദിഖ് പന്തല്ലൂര്‍, അസൈന്‍ ചേറൂര്‍, കെ.പി ഇഖ്ബാല്‍, ബഷീര്‍ വെള്ളില സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."