ട്രഷറി ഇടപാടുകള്‍ക്കുള്ള നിരോധനം പിന്‍വലിക്കണം: കെ.സി ജോസഫ്
ശ്രീകണ്ഠപുരം: മാര്‍ച്ച് 24ന് ശേഷം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ നല്‍കുന്ന ബില്ലുകളെല്ലാം ട്രഷറികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ട ആ നുകൂല്യങ്ങളെല്ലാം തടഞ്ഞുവച്ചിരിക്കുകയാണെന്ന് കെ.സി ജോസഫ് എം.എല്‍.എ. ശ്രീകണ്ഠപുരം നഗരസഭയ്‌ക്കെതിരേ എല്‍.ഡി.എഫ് നടത്തിയ ഉപരോധത്തിനു മറുപടിയായി യു.ഡി.എഫ് വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതാണ്ട് ഒരു കോടിയുടെ ബില്ലുകളാണ് ശ്രീകണ്ഠപുരം നഗരസഭയുടേത് മാത്രമായി തടഞ്ഞുവച്ചിട്ടുള്ളത്. ധനകാര്യവകുപ്പില്‍ നിന്ന് ലഭിക്കുന്ന സൂചനപ്രകാരം മെയ് അവസാനത്തോടു കൂടി മാത്രമേ ബില്ലുകള്‍ മാറിക്കിട്ടാന്‍ സാധ്യതയുള്ളു. അയ്യങ്കാളി തെഴിലുറപ്പ് പദ്ധതിയില്‍ ശ്രീകണ്ഠപുരം നഗരസഭ 50 ലക്ഷം നേടിയെടുത്ത് രജിസ്‌ട്രേഷന്‍ ആരംഭിക്കാനിരിക്കേയാണ് സി.പി.എം സമരപരിപാടികളുമായി മുന്നോട്ടുവന്നത്. ഇത് തീര്‍ത്തും അപഹാസ്യമാണെന്നും കെ.സി ജോസഫ് പറഞ്ഞു. യു.ഡി.എഫ് ചെയര്‍മാന്‍ പി.പി ചന്ദ്രാംഗദന്‍ അധ്യക്ഷനായി. എന്‍.പി സിദ്ദീഖ്, പി.പി രാഘവന്‍, പി.ജെ ആന്റണി, നിഷിദാ റഹ്മാന്‍, എം.ഒ മാധവന്‍, ഡോ. കെ.വി ഫിലോമിന, വി.വി സന്തോഷ്, ജോസഫീന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."