കത്‌വ കൊലയില്‍ പ്രതിഷേധം തുടരുന്നു
കണ്ണൂര്‍: കശ്മിരിലെ കത്‌വയില്‍ പിഞ്ചുബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ജില്ലയില്‍ പ്രതിഷേധം തുടരുന്നു. രാജ്യത്ത് സംഘ്പരിവാര്‍ നയം നടപ്പാക്കുന്നതിനുള്ള ആസൂത്രിക ശ്രമത്തിന്റെ ഉല്‍പന്നമാണ് പീഡനമേറ്റ് മരിച്ച പിഞ്ചുബാലികയെന്ന് വനിതാലീഗ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. രാജ്യത്തെ ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ നിലനില്‍പ്പ് ചോദ്യംചെയ്യുന്ന തലത്തിലേക്കു മോഡിഫൈഡ് ഇന്ത്യ എന്ന സംഘ്പരിവാര്‍ അജണ്ട വളര്‍ന്നുവരികയാണെന്നും ഇതിനെതിരേ ജനാധിപത്യചേരിയുടെ ശക്തമായ പ്രതിരോധം ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. റോഷ്‌നി ഖാലിദ് അധ്യക്ഷയായി. 28നു പയ്യാമ്പലം മര്‍മറ ബീച്ച് റിസോര്‍ട്ടില്‍ വനിതാ ജനപ്രതിനിധികള്‍ക്കായി ശില്‍പശാല സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പി.പി സാജിത, സക്കീന തെക്കയില്‍, കെ.പി റംലത്ത്, പി. പി സാജിത, ഷമീമ ജമാല്‍, സി. സീനത്ത്, കെ.വി റംല, എസ്.കെ ആബിദ, നജ്മ മട്ടന്നൂര്‍, കെ. ഹൈറുന്നിസ സംസാരിച്ചു.
എം.എസ്.എഫ് ഹരിത ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ വായ മൂടിക്കെട്ടി പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. മുന്‍ നഗരസഭാധ്യക്ഷ റോഷ്‌നി ഖാലിദ്, സാജിദ, അസ്മിന അഷ്‌റഫ്, ഫര്‍ഹാന മുഹമ്മദ്, ട്രഷറര്‍ ഷബാന, നഹല സഹീദ്, സി.എച്ച് സ്വാലിഹ, കെ.യു സ്വാലിഹ, ഫാതിമത്ത് റംസിയ, വി. അശ്വിനി, ഫിദ, ഷഹല, നാജിഹ ഷെറിന്‍, സി. ഫര്‍സീന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."