HOME
DETAILS

2019ലെ തെരഞ്ഞെടുപ്പ് കേംബ്രിജ് അനലിറ്റിക്ക കോണ്‍ഗ്രസിനെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തല്‍

  
backup
April 16 2018 | 20:04 PM

2019%e0%b4%b2%e0%b5%86-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b5%87%e0%b4%82%e0%b4%ac%e0%b5%8d%e0%b4%b0

 

ന്യൂഡല്‍ഹി: 2019ലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേംബ്രിജ് അനലിറ്റിക്ക കോണ്‍ഗ്രസിനെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തല്‍.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നതിന് പദ്ധതി തയാറാക്കിയതായും കമ്പനി മേധാവി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതായും ദേശീയ മാധ്യമമായ എന്‍.ഡി.ടി.വിയാണ് പുറത്തുവിട്ടത്.
രണ്ടരക്കോടി രൂപയുടെ പദ്ധതി ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് ആസൂത്രണം ചെയ്തത.് വോട്ടര്‍മാരുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെ വിവരങ്ങള്‍ ശേഖരിക്കുകയും ഇതുപയോഗിച്ച് വോട്ടര്‍മാരുടെ താല്‍പര്യങ്ങളെ സ്വീധീനിക്കുന്ന വിധത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ആസൂത്രണം ചെയ്യുന്നതിനുമുള്ള പദ്ധതിയാണ് തയാറാക്കിയത്. കേംബ്രിജ് അനലിറ്റിക്കയുടെ പിന്നീട് പുറത്താക്കപ്പെട്ട മേധാവി അലക്‌സാണ്ടര്‍ നിക്‌സ് ആണ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് പുറത്തുവന്ന വിവരം. കോണ്‍ഗ്രസ് നേതാക്കളായ ജയറാംരമേഷ്, പി.ചിദംബരം എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു.
അതേസമയം കമ്പനി മേധാവികള്‍ കോണ്‍ഗ്രസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതായി കോണ്‍ഗ്രസ് ഡാറ്റാ അനാലിസിസ് വിഭാഗം മേധാവി പ്രവീണ്‍ ചക്രവര്‍ത്തി സമ്മതിച്ചു. എന്നാല്‍ രൂപരേഖ സമര്‍പ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു കരാറുകളിലും ഏര്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേംബ്രിജ് അനലിറ്റിക്കയുമായോ മറ്റേതെങ്കിലും കമ്പനികളുമായോ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡാറ്റാ ഡ്രിവണ്‍ കാംപയിന്‍- 2019 ലോക്‌സഭയിലേക്കുള്ള വഴി എന്നുപേരിട്ട പ്രൊപോസല്‍ 2017 ഓഗസ്റ്റിലാണ് പുറത്തിറങ്ങിയത്. അതേസമയം കോണ്‍ഗ്രസ് ആ പ്രൊപോസല്‍ നിരാകരിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  25 minutes ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  34 minutes ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  2 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  3 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  4 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  5 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  5 hours ago