റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ തീപിടിത്തം
ന്യൂഡല്‍ഹി: റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ തീപിടുത്തം. ഡല്‍ഹിയിലെ കളിന്ദി കുഞ്ജ് പ്രദേശത്തെ ക്യാംപിനാണ് തീ പിടിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു സംഭവം.
നാലു മണിക്കൂറുകള്‍ക്ക് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. അപകടത്തില്‍ 46 കുടിലുകള്‍ കത്തിനശിച്ചു. 228 അഭയാര്‍ഥികളുടെ വാസകേന്ദ്രമാണ് ഇതുവഴി നശിച്ചത്. അതേസമയം അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. തീപിടുത്തതിന്റെ കാരണം വ്യക്തമല്ല. പൊലിസ് അന്വേഷണം ആരംഭിച്ചു.
അതേസമയം തീപിടുത്തത്തിന് പിന്നില്‍ ഗൂഡാലോചനയാണെന്ന ആരോപണം ശക്തമായി. അഭയാര്‍ഥികളെ പുറത്താക്കുന്നതിനായി ക്യാംപിന് തീവെച്ചതാണെന്നാണ് സംശയം. സമീപവാസികള്‍ക്ക് അഭയാര്‍ഥികള്‍ ഇവിടെ താമസിക്കുന്നത് ഇഷ്ടമല്ലായിരുന്നു.
അതിനാല്‍ അവര്‍ ബോധപൂര്‍വം തീവച്ചതാണെന്ന് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ആരോപിക്കുന്നു. ഇതിനു മുന്‍പ് രണ്ടുതവണ ഇവിടെ ചെറിയ തോതിലുള്ള തീപിടുത്തം ഉണ്ടായിരുന്നു. സംഭവം നടന്ന് ഒരു മണിക്കൂറോളം വൈകിയാണ് ഫയര്‍ഫോഴ്‌സ് എത്തിയത് എന്നതും ദുരൂഹമാണെന്ന് അഭയാര്‍ഥികള്‍പറയുന്നു. ഡല്‍ഹി, ഹൈദരാബാദ്, കശ്മിര്‍, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളിലാണ് രാജ്യത്ത് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."