ട്രംപ് ധാര്‍മികതയില്ലാത്തവനെന്ന് ജെയിംസ് കോമി
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ ആരോപണങ്ങളുമായി മുന്‍ എഫ്.ബി.ഐ ഡയരക്ടര്‍ ജയിംസ് കോമി. ട്രംപ് ധാര്‍മികതയില്ലാത്തവനാണെന്നും സ്ത്രീകളെ കൈകാര്യം ചെയ്യപ്പെടുന്നത് കേവലം മാംസ കഷ്ണങ്ങളെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
എ.ബി.സി ന്യൂസുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം. ഡയരക്ടര്‍ സ്ഥാനത്ത് നിന്ന് ട്രംപ് പുറത്താക്കിയതിന് ശേഷം ആദ്യമായാണ് കോമി ഒരു മാധ്യമത്തിന് അഭിമുഖം നല്‍കുന്നത്.
ട്രംപ് സ്ഥിരമായി കളവ് പറയുന്നയാളാണ്. ഇത് നീതിയെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്. കോമി കളവ് പറയുന്നയാളാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. ബുദ്ധിഭ്രംശത്തിന്റെ ആദ്യ ഘട്ടത്തിലാണ് ട്രംപുള്ളത്.
ശാരീരികമായി അദ്ദേഹം പ്രസിഡന്റാവാന്‍ അയോഗ്യനാണെന്ന് വിശ്വസിക്കുന്നില്ല. എന്നാല്‍ പ്രസിഡന്റാവാന്‍ ധാര്‍മികമായി ട്രംപിന് യോഗ്യതയില്ല. പ്രസിഡന്റാവുന്നയാള്‍ ബഹുമാനവും രാജ്യത്തിന്റെ മൂല്യവും സൂക്ഷിക്കുന്നയാളാവണം. നിലവിലെ പ്രസിഡന്റിന് അതിന് സാധ്യമല്ലെന്ന്് കോമി പറഞ്ഞു.
എന്നാല്‍ പുറത്തിറങ്ങാന്‍ പോവുന്ന തന്റെ പുസ്തകത്തിന്റെ പ്രചാരണത്തിലാണ് മുന്‍ എഫ്.ബി.ഐ ഡയരക്ടറെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നാഷനല്‍ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു. പുസ്തക വില്‍പനക്കായി അദ്ദേഹം എന്തും ചെയ്യുമെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."