പെന്‍ഷന്‍ പ്രായം: ഡയരക്ടര്‍ ബോര്‍ഡ് യോഗം ഉടന്‍
തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം 58 ആക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കെ.എസ്.ആര്‍.ടി.സി ഡയരക്ടര്‍ ബോര്‍ഡ് യോഗം ഉടന്‍ ചേരും. കെ.എസ്.ആര്‍.ടി.സി നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ ആലോചിക്കുന്നത്. ഈ ആഴ്ച ഡയരക്ടര്‍ ബോര്‍ഡ് യോഗം ചേരാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന (സി.എം.ഡി) എ. ഹേമചന്ദ്രനെ സര്‍ക്കാര്‍ സ്ഥലംമാറ്റിയതോടെയാണ് യോഗം നീണ്ടുപോയത്.
പുതിയ സി.എം.ഡി ടോമിന്‍ തച്ചങ്കരി ഇന്നലെയാണ് ചുമതലയേറ്റത്. വിഷയത്തെക്കുറിച്ചു പഠിച്ചശേഷം തച്ചങ്കരിയുടെ നേതൃത്വത്തിലാകും തീരുമാനമെടുക്കുക. കെ.എസ്.ആര്‍.ടി.സിയെ ബാധിക്കുന്ന നയതീരുമാനങ്ങള്‍ എടുക്കുന്നത് ഡയറക്ടര്‍ ബോര്‍ഡ് ആണ്.
ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ ബന്ധപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു സാധിക്കും.
ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ആര്‍.ടി.സിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. ഇതോടെ കെ.എസ്.ആര്‍.ടി.സിയുടെ പ്രതിമാസ പെന്‍ഷന്‍ ബാധ്യതയില്‍ രണ്ടുവര്‍ഷത്തേക്ക് വര്‍ധനവുണ്ടാവില്ലെന്നാണു പ്രതീക്ഷ. നിലവില്‍ പെന്‍ഷന്‍ നല്‍കാന്‍ 78 കോടി രൂപയാണു വേണ്ടത്. വിരമിക്കുന്നവരുടെ പെന്‍ഷന്‍ തുകയ്ക്കു പുറമേ ഗ്രാറ്റുവിറ്റി, മറ്റു പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എന്നിവ അടക്കമുള്ള തുകയും രണ്ടു വര്‍ഷത്തേക്കു നല്‍കേണ്ടിവരില്ല. എന്നാല്‍, ജീവനക്കാരുടെ ഡി.എ വര്‍ധനയും ഗ്രേഡ് ഉയര്‍ത്തലും അടക്കം നടപ്പാക്കുമ്പോള്‍ ഇതിനേക്കാള്‍ കൂടുതല്‍ തുക നല്‍കേണ്ടിവരും. പെന്‍ഷന്‍ പ്രായ വര്‍ധന നിലവില്‍വന്നാല്‍ കെ.എസ്.ആര്‍.ടി.സിയില്‍ രണ്ടു വര്‍ഷത്തേക്ക് പുതിയ നിയമനങ്ങളൊന്നും നടക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."