വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന; മൂന്നുപേര്‍ പിടിയില്‍
കൊട്ടാരക്കര: സ്‌കൂള്‍-കോളജ് പരിസരങ്ങള്‍ കന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്ന മൂന്ന് പേരെ കൊട്ടാരക്കര എക്‌സൈസ് റെയ്ഞ്ച് സംഘം പിടികൂടി.
ഇവരില്‍ നിന്നും വാഹനവും മൂന്ന് കിലോ ഓളം കഞ്ചാവും പിടിച്ചെടുത്തു. ചക്കുവരക്കല്‍ തലച്ചിറ ചക്കാലക്കുന്ന് പീലിക്കോട് മേലേതില്‍ ഹനീഫ, കോട്ടവട്ടം മാക്കന്നൂര്‍ പ്ലാവിള വീട്ടില്‍ രാജീവ്, പുനലൂര്‍ വാളക്കോട് തുമ്പോട്ട് ഊറ്റുകുഴില്‍ നാസര്‍ എന്നിവരെയാണ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബെന്നി ജേര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പിടികൂടിയത്. വെട്ടിക്കവല, തലച്ചിറ , കോട്ടവട്ടം, ചക്കുവരക്കല്‍, എന്നീ സ്ഥലങ്ങളിലെ സ്‌കൂള്‍ കേളജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ച് കുറച്ചു കാലമായി കഞ്ചാവിന്റെ ചില്ലറ വില്‍പ്പന നടന്നു വരുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു.
ഇതേ തുടര്‍ന്ന് ഈ മേഖലകളില്‍ എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥരുടെ ഷാഡോ സംഘം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലാകുന്നത്. തെങ്കാശിയില്‍ നിന്നും വാങ്ങുന്ന കഞ്ചാവാണ് ഇവിടെ ചില്ലറ വില്‍പ്പന നടത്തുന്നതെന്ന് പ്രതികള്‍ എക്‌സൈസിനോട് സമ്മതിച്ചിട്ടുണ്ട്.
മാസത്തില്‍ നാല് തവണയായി എത്തിക്കുന്ന കഞ്ചാവാണ് ചില്ലറ വില്‍പ്പന നടത്തിവന്നിരുന്നത്. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബെന്നി ജോര്‍ജ്ജ്, പ്രിവന്റീവ് ഓഫീസര്‍മാരായ ബി ആര്‍ പ്രദീപ് കുമാര്‍, ജി സുരേഷ് കുമാര്‍, എം എസ് ഗിരീഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ഷിലു എ , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിവേക്, അനില്‍ കുമാര്‍, അരുണ്‍ കുമാര്‍, വനിതാ എക്‌സൈസ് ഓഫീസര്‍ ജിഷ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."