ഗ്രാമ വികസനത്തില്‍ മാതൃകയായി യുവ സാരഥികള്‍
ആലപ്പുഴ: ജില്ലയിലെ ഗ്രാമവികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന് തന്നെ മാതൃകയാകുന്നു. ആലപ്പുഴ എ.ഡി.സി ജനറല്‍ വി.പ്രദീപ് കുമാര്‍ സംസ്ഥാനത്തെ മികച്ച എ.ഡി.സി. ജനറലും ആലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.ജെ. ജോസഫ് മികച്ച സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
പട്ടികജാതി പട്ടികവര്‍ഗ പദ്ധതികള്‍ക്കുപ്പടെ ജില്ലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ചത് 5025.96 ലക്ഷം രൂപയുടെ പദ്ധതികളായിരുന്നു.
ഇതില്‍ 4825.53 ലക്ഷം രൂപയുടെ പദ്ധതികളും കഴിഞ്ഞ സാമ്പത്തികവര്‍ഷം പൂര്‍ത്തിയാക്കി. 96.01 ശതമാനം വരുമിത.് സംസ്ഥാനത്ത് മറ്റു ജില്ലകളെല്ലാം 90 ശതമാനത്തോളം മാത്രം തുക ചെലവഴിച്ചപ്പോഴാണ് ആലപ്പുഴ ഈ റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. ജില്ലയിലെ 12 ബ്ലോക്കുകളും മികച്ച പ്രവര്‍ത്തനമാണ് പദ്ധതി പ്രവര്‍ത്തനത്തില്‍ കാഴ്ച വച്ചത്. അനുവദിച്ച തുകയില്‍ 127.78 ശതമാനവും ലക്ഷ്യം കൈവരിച്ചത് അമ്പലപ്പുഴ ബ്ലോക്കാണ്. 369.15 ലക്ഷം രൂപ അനുവദിച്ചതില്‍ 416.30 ലക്ഷം രൂപയാണ് ബ്ലോക്കില്‍ ചെലവഴിച്ചത്. എസ്.സി.പി. വിഹിതത്തില്‍ 98.97 ശതമാനവും ടി.എസ്.പി.യിപപ ല്‍ 100 ശതമാനവും ലക്ഷ്യം കാണാനായതാണ് ജില്ലയില്‍ ബ്ലോക്കുകളുടെ വിജയഗാഥയ്ക്ക് അടിസ്ഥാനമായത്.
ജില്ല107യിലെ 12 ബ്ലോ്കുകളില്‍ ഭൂരിഭാഗവും എസ്.സി.പി., ടി.എസ്..പി. ഫണ്ട് വിനിയോഗത്തില്‍ 100 ശതമാനം വിജയിച്ചതാണ് ജില്ലയുടെ ഒന്നാം സ്ഥാനത്തിന് കാരണമായത്. ഇക്കാര്യത്തില്‍ വെളിയനാട് ബ്ലോക മാത്രമാണ് 70 ശതമാനത്തില്‍ താഴെ എസ്.സി.പി.വിഹിതം ചെലവഴിച്ചത്. ബാക്കി ബ്ലോക്കുകളെല്ലാം എസ്.സി.പി. ഇക്കാര്യത്തില്‍ നൂറു ശതമാനത്തിനടുത്തായണ് ചെലവഴിക്കല്‍. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് എസ്.സി.പി. വിഹിതം 107.79 ശതമാനമാണ് ചെലവഴിച്ചത്. 'ടി.എസ്.പി. വിനിയോഗവും നൂറു ശതമാനം നേടിയിരുന്നു.
തൈക്കാട്ടുശേരി, മുതുകുളം, ചെങ്ങന്നൂര്‍, ബ്ലോക്കുകള്‍ രണ്ടു പദ്ധതികളിലും 100 ശതമാനവും പൂര്‍ത്തിയാക്കി. ബാക്കിയെല്ലാ ബ്ലോക്കുകളും ടി.എസ്.പി. 100 ശതമാനവും ചെലവഴിച്ചെ്കിലും എസ്.സി.പി. വിഹിതം ചെലവഴിക്കുന്നതില്‍ നേരിട്ട കുറവാണ് വിനയായത്. ആര്യാട്. ചമ്പക്കുളം, കഞ്ഞിക്കുഴി, ഭരണിക്കാവ്, മാവേലിക്കര, പട്ടണക്കാട് ബ്ലോക്കുകളാണ് എസ്.സി.പി.ഫണ്ട് വിനിയോഗത്തില്‍ കുറവുണ്ടായത്. ചമ്പക്കുളം, മാവേലിക്കര ബ്ലോക്കുകള്‍ക്ക് ടി.എസ്.പി.വിഹിതവുമുണ്ടായിരുന്നില്ല.ബ്ലോക്കുകളുടെ പദ്ധതി വിഹിതം ചെലവഴിക്കല്‍ ഇനിപ്പറയുന്നു ശതമാനക്കണക്ക് ബ്രാകറ്റില്‍ അമ്പലപ്പുഴ 416.30 (127.78), ഹരിപ്പാട് 435.30 (100.16), തൈക്കാട്ടുശ്ശേരി 317.33 (99.99), മുതുകുളം 492.02 (98.73), വെളിയനാട് 261.26 (98.45), ആര്യാട് 342.29 (98.85), ചമ്പക്കുളം 344.93 (97.77), കഞ്ഞിക്കുഴി 379.57 (95.75), ചെങ്ങന്നൂര്‍ 448.53 (95.03), ഭരണിക്കാവ് 496.18 (92.23), മാവേലിക്കര 416.14 (86.70), പട്ടണക്കാട് 475.69 (79.86) ആകെ 4825.53 (96.01).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."