മദ്യക്കുപ്പികളുമായി അഴിഞ്ഞാടിയ വിദ്യാര്‍ഥികളെ അറസ്റ്റുചെയ്തു
അമ്പലപ്പുഴ: മദ്യക്കുപ്പികള്‍ റോഡില്‍ അടിച്ചുപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാല് പത്താംക്ലാസ് വിദ്യാര്‍ത്ഥികളെ അമ്പലപ്പുഴ പൊലീസ് അറസ്റ്റുചെയ്തു. കരുമാടി മാമ്പലത്തറ റയില്‍വേക്രോസിന് സമീപം ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
പൊതുനിരത്തിലിരുന്നു മദ്യപിച്ചതിന് ശേഷം കാലിക്കുപ്പികള്‍ റോഡില്‍ അടിച്ചുപൊട്ടിച്ചും ഗുണ്ടുകള്‍ ഉള്‍പ്പെടെയുള്ള പടക്കങ്ങള്‍ കത്തിച്ച് വലിച്ചെറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോഴേയ്ക്കും സംഘം കടന്നുകളഞ്ഞു. തുടര്‍ന്ന് സമീപത്തെ ഒരു സ്ഥാപനത്തിലെ സി.സി.ടി വി ക്യാമറ പരിശോധിച്ചപ്പോഴാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റുചെയ്യുകയായിരന്നു. ഗുണ്ട് വലിച്ചെറിഞ്ഞത് വീണ് സമീപത്തെ വീടിനുമുന്നില്‍ വിരിച്ചിരുന്ന ടൈലുകള്‍ക്ക് വിള്ളലുണ്ടായി. സി.പി.എം പ്രദേശികനേതാവ് ഇടപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കിയില്ല. തുടര്‍ന്ന് പൊതുനിരത്തില്‍ മദ്യപിച്ച് ബഹളം വെയ്ക്കുകയും മനുഷ്യജീവന് ഭീഷണിയാകുന്നതരത്തില്‍ റോഡില്‍ കുപ്പിച്ചില്ലുകള്‍ വിതറുകയും ചെയ്ത കുറ്റം ചുമത്തി കുട്ടികള്‍ക്കെതിരെ കേസെടുത്ത് ജാമ്യത്തില്‍ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."