കോഡൂര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡിലെ ഗ്രാമസഭ വിവരങ്ങള്‍ ഇനി ഓണ്‍ലൈനില്‍
കോഡൂര്‍: പഞ്ചായത്തിലെ പതിനാലാം വാര്‍ഡായ ഒറ്റത്തറയിലെ ഗ്രാമസഭ വിവരങ്ങള്‍ ഇനി ഓണ്‍ലൈനില്‍. സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ രൂപകല്‍പന ചെയ്ത വെബ്‌പോര്‍ട്ടല്‍ ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ സംവിധാത്തിലേക്ക് മാറുന്നത്. യോഗങ്ങളില്‍ നേരിട്ടെത്താന്‍ സാധിക്കാത്ത ഗ്രാമസഭാംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലോകത്ത് എവിടെ നിന്നും ഗ്രാമസഭയിലേക്കുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഇനി മുതല്‍ ഓണ്‍ലൈനായി അയക്കാം.
നാട്ടില്‍നിന്നും വിട്ടുനില്‍ക്കുന്ന പ്രവാസികളുള്‍പ്പെടെയുള്ളവര്‍ക്ക് നാടിന്റെ വികസനത്തില്‍ പങ്കാളികളാകുന്നതിന് വെബ്‌പോര്‍ട്ടല്‍ സഹായിക്കും. പോര്‍ട്ടലില്‍ ഗ്രാമസഭാംഗങ്ങളെല്ലാത്തവര്‍ക്കും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാം.
ഗ്രാമസഭകള്‍ ചേരുന്ന സ്ഥലവും ദിവസവും സമയവും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളും വെബ്‌പോര്‍ട്ടില്‍നിന്നും അറിയാനാകും. വാര്‍ഡിലെ വികസന ചര്‍ച്ചകള്‍ക്കൊപ്പം ജനപ്രതിനിധിയുമായി ചോദ്യങ്ങള്‍ ചോദിക്കുന്നതിനും തിരിച്ച് മെമ്പര്‍മാര്‍ക്ക് വ്യക്തിപരമായി മറുപടി നല്‍കുന്നതിനുമെല്ലാം പോര്‍ട്ടില്‍ സൗകര്യമുണ്ട്.
സംസ്ഥാനത്തെ എല്ലാ ഗ്രാമസഭകള്‍ക്കും ഈസംവിധാനം ഉപയോഗിക്കാമെങ്കിലും ജില്ലയിലെ എട്ട് പഞ്ചായത്തംഗങ്ങള്‍ മാത്രമാണ് പോര്‍ട്ടില്‍ ഉപയോഗപ്പെടുത്തിയത്. ംംം.ഴൃമാമമെയവമ.ഹഴെസലൃമഹമ.ഴീ്.ശി എന്ന വെബ്‌പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഈസംവിധാനം ഒരുക്കിയിട്ടുള്ളത്.
ഗ്രാമസഭാ തീരുമാനങ്ങളും ചര്‍ച്ചകളും സുതാര്യമായി കൈകാര്യം ചെയ്യാവുന്ന സംവിധാനം ഗ്രാമവാസികള്‍ക്ക് പരിചയപ്പെടുത്തി, സാങ്കേതികവിദ്യയുടെ സൗകാര്യങ്ങള്‍ പരമാവധി പൊതുജനങ്ങളിലെത്തിക്കുന്നതിനാണ് ശ്രമിക്കുന്നതെന്ന് ഒറ്റത്തറ പതിനാലാം വാര്‍ഡംഗം മച്ചിങ്ങല്‍ മുഹമ്മദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."