അനാഥരില്ലാത്ത ഭാരതം: യൂനിറ്റ് രൂപീകരണം നടന്നു
കൊട്ടാരക്കര: സര്‍ക്കാര്‍ സഹായത്തോടെ വീട് നിര്‍മാണം തുടങ്ങി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത നിര്‍ധനരായ ആളുകളുടെ വീട് പണി പൂര്‍ത്തീകരിച്ച് നല്‍കുമെന്ന് കലയപുരം ജോസ്.
അനാഥരില്ലാത്ത ഭാരതം പദ്ധതിയുടെ പഞ്ചായത്ത്തല യൂണിറ്റ് രൂപീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനമൈത്രി പൊലിസിന്റെയും രാജ്യത്തെ വിവിധ സര്‍വകലാശാലകളുടെയും മത-സാംസ്‌കാരിക-സാമൂഹിക പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ കൊട്ടാരക്കര ആശ്രയ ഗാന്ധിജിയിലേക്കൊരു തീര്‍ഥയാത്ര പരിപാടിയുടെ ഭാഗമായിട്ടാണ് അനാഥരില്ലാത്ത ഭാരതം പദ്ധതി നടപ്പിലാക്കുന്നത്. വെളിയം റീജിയണല്‍ സര്‍വീസ് സഹകരണസംഘം ഓഡിറ്റോറിയത്തില്‍ നടന്ന യൂനിറ്റ് രൂപീകരണയോഗം വെളിയം പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലീംലാലിന്റെ അധ്യക്ഷതയിലാണ് നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് രക്ഷാധികാരിയായും സന്തോഷ്‌കുമാര്‍ (പ്രസിഡന്റ), പ്രസന്നകുമാരി, പ്രസന്നന്‍ (വൈ.പ്രസി.), ജി. രാജശേഖരന്‍പിള്ള (ജനറല്‍ സെക്രട്ടറി), കുടവട്ടൂര്‍ വിശ്വന്‍ (ട്ര്ഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."