HOME
DETAILS

ഹര്‍ത്താല്‍: ജില്ലയില്‍ ഭാഗികം

  
backup
April 17 2018 | 07:04 AM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-3

 

സ്വന്തം ലേഖകര്‍


കോഴിക്കോട്: ജമ്മുവിലെ കത്‌വയില്‍ എട്ടുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ഹര്‍ത്താല്‍ ജില്ലയില്‍ ഭാഗികം. പല സ്ഥലങ്ങളിലും കടകള്‍ അടഞ്ഞുകിടന്നു. നിരത്തിലോടിയ വാഹനങ്ങള്‍ കുറവായിരുന്നു.
അതേസമയം പലയിടത്തും അക്രമങ്ങളും നടന്നു. ഹര്‍ത്താല്‍ ഇല്ലെന്നു കരുതി പുറത്തിറങ്ങിയവര്‍ ഹര്‍ത്താല്‍ അനുകൂലികളുടെ റോഡ് തടയലിനെ തുടര്‍ന്ന് പെരുവഴിയിലായി. കൊടുവള്ളി, രാമനാട്ടുകര, മാത്തോട്ടം, പൂനൂര്‍, പരപ്പന്‍പൊയില്‍, താമരശേരി, വടകര തുടങ്ങിയ സ്ഥലങ്ങളില്‍ സംഘര്‍ഷമുണ്ടായി.
ജില്ലയില്‍ 200ഓളം പേര്‍ അറസ്റ്റിലായി.102 പേര്‍ക്ക് ജാമ്യം കിട്ടി. സിറ്റി പൊലിസ് പരിധിയില്‍ 116 പേരെ അറസ്റ്റ് ചെയ്തു. 14 പേര്‍ റിമാന്‍ഡിലാണ്. കൊടുവള്ളിയില്‍ മാത്രം നൂറോളം പേര്‍ക്കെതിരേ കേസെടുത്തു. 18 പേരെ കസ്റ്റഡിയിലെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിനും ഗതാഗതം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തത്.
കുന്ദമംഗലം, ചെലവൂര്‍, മൂഴിക്കല്‍, കോഴിക്കോട് നഗരം, കാരന്തൂര്‍, മെഡിക്കല്‍ കോളജ് പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ ഏശിയില്ല. കെ.എസ്.ആര്‍.ടി.സി, സ്വകാര്യബസുകള്‍ സര്‍വിസ് നടത്തി. മിഠായിത്തെരുവിലും വലിയങ്ങാടിയിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. മിഠായിത്തെരുവില്‍ രാവിലെ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായി. പൊലിസെത്തി രംഗം ശാന്തമാക്കുകയായിരുന്നു. കുറ്റിക്കാട്ടൂരിലും കിണാശ്ശേരിയിലും ബസ് തടയാന്‍ ശ്രമിച്ചു. പരപ്പന്‍പൊയിലില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ റോഡില്‍ തീയിട്ടു. താമരശേരി കൊയിലാണ്ടി റൂട്ടില്‍ പൂനൂരില്‍ റോഡ് തടസപ്പെടുത്തി. മാവൂര്‍, പെരുവയല്‍ പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു. പലയിടത്തും കടകള്‍ അടപ്പിച്ചു. മാവൂര്‍ ടൗണില്‍ അനുമതിയില്ലാതെ പ്രകടനം നടത്തിയവരെ പൊലിസ് കസ്റ്റഡിയിലെടുത്തു. കുന്ദമംഗലത്ത് കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച മൂന്നുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഒരാളെ കുന്ദമംഗലത്തു വച്ചും രണ്ടുപേരെ മടവൂര്‍ മുക്കില്‍ നിന്നുമാണ് പിടികൂടിയത്.
കോഴിക്കോട് നഗരത്തില്‍ സിറ്റി ബസുകളും ഓട്ടോകളും സര്‍വിസ് നടത്തി. കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. വടകരയില്‍ ബസ് ഗതാഗതം മുടങ്ങി. 12 പേരെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത നാലു കുട്ടികളെയും കസ്റ്റഡിയിലെടുത്തു. അരക്കിണറിലും കടകളടപ്പിക്കാന്‍ ശ്രമം നടന്നു. മാത്തോട്ടം വനശ്രീക്കു മുന്നില്‍ കടകളടപ്പിക്കാനും വാഹനം തടയാനും ശ്രമിച്ചവരെ പൊലിസ് വിരട്ടിയോടിച്ചു. മുക്കത്ത് ഹര്‍ത്താല്‍ ജനജീവിതം താറുമാറാക്കി.
മലയോര മേഖലകളില്‍ കൂട്ടാമായെത്തിയ സംഘം കടകള്‍ അടപ്പിച്ചു. സംഘര്‍ഷത്തിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി. പെരുമണ്ണയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്കുള്ള സിറ്റിബസുകളുടെ സര്‍വിസുകള്‍ ഒരുസംഘം തടഞ്ഞു. യാത്രക്കാരെ കുറ്റിക്കാട്ടൂരിലും പന്തീരാങ്കാവിലും ഇറക്കിവിട്ടു. പൊലിസ് ഇവര്‍ക്ക് യാത്രാസൗകര്യം ഏര്‍പ്പെടുത്തി.
നാദാപുരം പാറക്കടവ് മേഖലയില്‍ കടകള്‍ അടപ്പിച്ചു. വാണിമേലില്‍ വ്യാപാരികളും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലിസ് ഇടപെട്ട് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചു. കടകള്‍ക്കു നേരേ ആക്രമണം നടത്തിയവരെ പിടികൂടുംവരെ അനിശ്ചിതകാല കടയടപ്പ് സമരം നടത്തുമെന്ന് വ്യാപാരികള്‍ പറഞ്ഞു.
പുറമേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകരും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തതിനെതിരേ സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ചാലിയത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ കടകളടപ്പിച്ചു. 13 പേരെ കസ്റ്റഡിയിലെടുത്തു. കൊടുവള്ളിയില്‍ 5 പേരെ കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് പ്രതിഷേധക്കാര്‍ ദേശീയപാത ഉപരോധിച്ചു. ഇവരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. കോഴിക്കോട് നഗരത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ഹര്‍ത്താല്‍ അറിയാതെ നഗരത്തിലെത്തിയവരാണ് വലഞ്ഞത്. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ തിങ്കളാഴ്ച അര്‍ധരാത്രി വരെയാണ് ഹര്‍ത്താല്‍ എന്നാണ് വാര്‍ത്ത പ്രചരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago
No Image

കേരളപ്പോര് 13ന്

Kerala
  •  2 months ago
No Image

ഉന്നയിച്ചത് വ്യാജ ആരോപണം;  ദിവ്യക്കും പ്രശാന്തിനുമെതിരെ പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago