ബിരിച്ചേരിയില്‍ പൊലിസ് പ്രകോപനപരമായി പെരുമാറിയെന്ന് ആക്ഷേപം
തൃക്കരിപ്പൂര്‍: ബീരിച്ചേരി വൈ.എം.സി.എ വായനശാലയില്‍ ഇക്കുകയായുന്ന യുവാക്കളോട് പൊലിസ് പ്രകോപനപരമായി പെരുമാറിയെന്ന് ആക്ഷേപം.
ഹര്‍ത്താല്‍ ദിനമായ ഇന്നലെ രാവിലെ പതിനൊന്നോടെ ചന്തേര എസ്.ഐയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് യുവാക്കളോട് ഇവിടെ ഇരിക്കാന്‍ പാടില്ലെന്നും സ്ഥലം വിട്ടുപോകണമെന്നും ആവശ്യപ്പെട്ടത്. എന്നാല്‍ ഞങ്ങള്‍ സ്ഥിരമായി ഇവിടെ ഇരിക്കാറുണ്ടെന്നും ഞങ്ങള്‍ പ്രകോപനപരമായി ഒന്നും ചെയ്യാത്ത സാഹചര്യത്തില്‍ ഇവിടെ നിന്ന് മാറിപോകാന്‍ കഴിയില്ലെന്ന് യുവാക്കള്‍ തിരിച്ചുപറഞ്ഞതോടെ പരിസരത്ത് പാര്‍ക്ക് ചെയ്ത വാഹങ്ങളുടെ പേപ്പറുകള്‍ കാണണമെന്നും വണ്ടി നമ്പര്‍ ഉള്‍പ്പടെ കുറിച്ചെടുക്കുകയും ചെയ്തതായി യുവാക്കള്‍ ആരോപിച്ചു.
എന്നാല്‍ വളരെ മാന്യമായാണ് ഞങ്ങള്‍ പെരുമാറിയതെന്നും പുറത്തു നില്‍ക്കാതെ എല്ലാവരും അകത്തുകയറണമെന്നുമാണ് ഞങ്ങള്‍ യുവാക്കളൊട് ആവശ്യപ്പെട്ടതെന്ന് ചന്തേര എസ്.ഐ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."