HOME
DETAILS

അധികൃതരുടെ അവഗണന; സ്‌നേഹതീരത്ത് പ്രതിഷേധരാവ്

  
backup
April 17 2018 | 08:04 AM

%e0%b4%85%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%b5%e0%b4%97%e0%b4%a3%e0%b4%a8-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9

 

വാടാനപ്പള്ളി: തളിക്കുളം സ്‌നേഹതീരത്തോടുള്ള അധികൃതരുടെ അവഗണനക്കെതിരേ പാട്ട് പാടിയും കവിത ചൊല്ലിയും ജനങ്ങളുടെ പ്രതിഷേധം. അവധിക്കാലവും വിഷുവും ഒരുമിച്ചെത്തിയിട്ടും സ്‌നേഹതീരത്തെത്തുന്നവര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്ന യാതൊരു പരിപാടികളും ഒരുക്കാതെ നാട്ടിക എം.എല്‍.എയും തളിക്കുളം ഗ്രാമ പഞ്ചായത്തും വിനോദസഞ്ചാരികളോടും സ്‌നേഹതീരത്തോടും കാണിക്കുന്ന വഞ്ചനാപരമായ നടപടികള്‍ക്കെതിരേ തളിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയാണ് വിഷു ദിനത്തില്‍ പ്രതിഷേധരാവ് സംഘടിപ്പിച്ചത്.
വിഷുദിനത്തില്‍ സ്‌നേഹതീരത്തെത്തിയ കുടുംബങ്ങളും ചെറുപ്പക്കാരും കുട്ടികളും ഉള്‍പ്പെടെയുള്ള നൂറ്കണക്കിനാളുകള്‍ പ്രതിഷേധരാവില്‍ പങ്കാളികളായി. ഒരു രാത്രി മുഴുവന്‍ ഉറക്കമൊഴിച്ചിരുന്നാണ് പ്രദേശവാസികളും സ്‌നേഹതീരത്തെ സ്‌നേഹിക്കുന്നവരും പ്രതിഷേധിക്കുന്നത്.
തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ നാട്ടികയുടെ എം.എല്‍.എ ആയിരിക്കുമ്പോഴാണ് തളിക്കുളം ബീച്ചില്‍ സ്‌നേഹതീരം പാര്‍ക്ക് പണിക്കഴിപ്പിച്ചത്. ടി.എന്‍ പ്രതാപന്റെ സ്വപ്ന പദ്ധതിയായ സ്‌നേഹതീരം ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യയിലെതന്നെ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമായി മാറിയിരുന്നു. നിരവധി ടി.വി ചാനലുകളുടെ തത്സമയ പ്രോഗ്രാമുകള്‍ക്ക് വേദിയായ സ്‌നേഹതീരത്താണ് കേരളത്തില്‍ ആദ്യമായി മുളമഹോത്സവം നടന്നത്.
ഓണക്കാലത്ത് പൂക്കളമിട്ടും പെരുന്നാളിന് മൈലാഞ്ചിമൊഞ്ചൊരുക്കിയും ദീപാവലിക്ക് ദീപങ്ങള്‍ തെളിയിച്ചും പുതുവര്‍ഷപ്പുലരിയോളം ആടിയും പാടിയും സ്‌നേഹം പങ്ക് വച്ച സ്‌നേഹത്തിന്റെ തീരം ഇന്ന് മരണത്തിന്റെ വക്കിലാണ്. അവധിക്കാലവും വിഷുവും ഒരുമിച്ചെത്തിയിട്ടും ആസ്വദിക്കാന്‍ കഴിയുന്ന ഒരു കലാപരിപാടിയും വിനോദസഞ്ചാരികള്‍ക്കായി ഒരുക്കാതെ അധികൃതരുടെ അവഗണന തുടരുകയാണ്. ഇടിഞ്ഞ് വീഴാറായ ചുറ്റുമതില്‍ പുനര്‍നിര്‍മിക്കാതേയും മാസങ്ങളായി മിഴിയടച്ച ഹൈമാസ്റ്റ് ലൈറ്റ് റിപ്പയര്‍ ചെയ്യാതേയും സ്‌നേഹതീരത്തെ ഇല്ലാതാക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പ്രതിഷേധരാവ് തുടങ്ങുന്നതിന് മുമ്പ് കാശ്മീരില്‍ ഫാസിസ്റ്റുകളാല്‍ കൊല്ലപ്പെട്ട ആസിഫക്ക് വേണ്ടി സ്‌നേഹതീരത്തെത്തിയവര്‍ മെഴുകുതിരി കത്തിച്ച് അനുശോചിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂര്‍ പ്രതിഷേധരാവ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഗഫൂര്‍ തളിക്കുളം, നാട്ടിക ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ഐ ഷൗക്കത്തലി, ബ്ലോക്ക് സെക്രട്ടറിമാരായ പി.എം അമീറുദ്ധീന്‍ഷാ, എ.എം മെഹബൂബ്, പി.എസ് സുല്‍ഫിക്കര്‍, പി.എം സിദ്ധീഖ്, ഹിറോഷ് ത്രിവേണി, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഹാഷിം പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago