HOME
DETAILS

ഹര്‍ത്താല്‍: ഇന്റലിജന്‍സ് വീഴ്ചക്കിടയാക്കിയത് സൈബര്‍ ലോകത്തെ നിരീക്ഷണക്കുറവ്

  
backup
April 17 2018 | 18:04 PM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b2%e0%b4%bf%e0%b4%9c%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8



കോഴിക്കോട്: ഹര്‍ത്താല്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും വീഴ്ചക്കിടയാക്കിയത് സൈബര്‍ ലോകത്തെ നിരീക്ഷണക്കുറവെന്ന് വിലയിരുത്തല്‍. സോഷ്യല്‍ മീഡിയ വഴി ഹര്‍ത്താല്‍ പ്രചരിപ്പിക്കുന്ന വിവരം സ്‌പെഷല്‍ ബ്രാഞ്ച് അറിഞ്ഞിരുന്നെങ്കിലും വ്യാജ ഹര്‍ത്താലായതിനാല്‍ ജനം തള്ളുമെന്നായിരുന്നു കണക്കുകൂട്ടല്‍. രാവിലെ പത്തോടെയാണ് ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ഒരു സംഘടനയുടെ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയ വിവരം രഹസ്യപൊലിസ് അറിയുന്നത്. തുടര്‍ന്ന് ഈ സംഘടനയുടെ ശക്തികേന്ദ്രങ്ങളായ പലയിടത്തും പൊലിസ് അപ്പോള്‍ തന്നെ പട്രോളിങ് നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.
ജനങ്ങളുടെ സ്വാഭാവിക വികാരമാണ് ഹര്‍ത്താലിനു പിന്നിലെന്ന നിഗമനത്തിലായിരുന്നു അപ്പോഴും പൊലിസ്. സോഷ്യല്‍ മീഡിയ വഴി എന്തൊക്കെ പ്രചാരണമാണ് നടന്നതെന്ന് മനസിലാക്കുന്നതിലും സൈബര്‍ രംഗത്തെ നിരീക്ഷണത്തിലുമാണ് ഇന്റലിജന്‍സിന് വീഴ്ച പറ്റിയതെന്നാണ് സൂചന. കൂടാതെ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ ആഹ്വാനം സംസ്ഥാന പൊലിസിന്റെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണുതാനും.
ഹര്‍ത്താലിന്റെ സ്വഭാവവും അക്രമസംഭവങ്ങളും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാതിരുന്നതെന്താണെന്നാണ് സേനയിലെ ചര്‍ച്ച. സാധാരണ ഏതു പാര്‍ട്ടിയാണ് ആഹ്വാനം ചെയ്യുന്നതെന്നും പ്രശ്‌നസാധ്യതയും നോക്കിയാണ് ക്രമസമാധാന പാലനത്തിന് എത്ര ഉദ്യോഗസ്ഥരെന്ന് കണക്കുകൂട്ടുക. കഴിഞ്ഞ ദിവസം അക്രമങ്ങളുണ്ടായപ്പോള്‍ അതതു സ്റ്റേഷനിലെ പൊലിസുകാര്‍ മാത്രമാണ് സ്ഥലത്തെത്തിയത് എന്നത് ഈ ആസൂത്രണക്കുറവ് ചൂണ്ടിക്കാട്ടുന്നു. മിക്ക ഹര്‍ത്താലുകളിലും വി.ഐ.പി ഡ്യൂട്ടികളിലും പ്രധാന കവലകളിലും മറ്റും പൊലിസിനെ നിയോഗിക്കാറുണ്ടായിരുന്നെങ്കിലും ഇത്തവണ അതുണ്ടായില്ല.
ഹര്‍ത്താലിനു കാരണമായ വാട്‌സ്ആപ്പ് സന്ദേശം പോലും പൊലിസ് ആഴത്തില്‍പഠിച്ചത് കഴിഞ്ഞ ദിവസമാണെന്നാണ് അറിയുന്നത്. സന്ദേശത്തിലെ വരികള്‍ വികാരപരമായിരുന്നുവെന്ന് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ അറസ്റ്റിലായവരുടെ പേരില്‍ ഗതാഗതം തടസപെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തത്. അക്രമങ്ങളിലും പ്രതിഷേധത്തിലും പങ്കെടുത്തവരെ കുറിച്ച് വിഡിയോകളും ചിത്രങ്ങളും പരിശോധിച്ച് അന്വേഷണം നടത്തും. അക്രമങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരേ കടുത്ത നടപടികള്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂള്‍ കായിക മേള സമാപന ചടങ്ങിനിടെ പ്രതിഷേധം; പോയിന്റ് നിലയെ ചൊല്ലി സംഘർഷം

Kerala
  •  a month ago
No Image

മണിപ്പൂരില്‍ സി.ആര്‍.പി.എഫ്- കുക്കി ഏറ്റമുട്ടല്‍; 11 പേര്‍ കൊല്ലപ്പെട്ടു

National
  •  a month ago
No Image

മത്സ്യത്തൊഴിലാളികളെ ബാധിച്ചാല്‍ സീ- പ്ലെയിന്‍ പദ്ധതി എതിര്‍ക്കുമെന്ന് പിപി ചിത്തരഞ്ജന്‍ എംഎല്‍എ

Kerala
  •  a month ago
No Image

വയനാട് 13ന് പൊതുഅവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  a month ago
No Image

സ്വകാര്യ ബസുകളുടെ ദൂരപരിധി :സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കും

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള: തിരുവനന്തപുരം ഓവറോള്‍ ചാംപ്യന്‍മാര്‍, അത്‌ലറ്റിക്‌സില്‍ കന്നിക്കീരീടം നേടി മലപ്പുറം

Kerala
  •  a month ago
No Image

പത്തനംതിട്ടയില്‍ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ

Kerala
  •  a month ago
No Image

ഡോ. വന്ദന ദാസ് കേസ്: സന്ദീപിന്റെ മാനസിക നില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്

Kerala
  •  a month ago
No Image

'ഭര്‍തൃവീട്ടില്‍ സംഭവിക്കുന്ന എല്ലാ പീഡനങ്ങളും ക്രൂരതയല്ല' ; നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും കുറ്റവിമുക്തരാക്കി കോടതി

National
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിലെ 3 നിയോജക മണ്ഡലങ്ങളില്‍ പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  a month ago