HOME
DETAILS
MAL
അല്‍ഐന്‍ അപകടം: കണ്ണൂര്‍ സ്വദേശിക്ക് രണ്ടുകോടി രൂപ നഷ്ടപരിഹാരം
backup
April 17 2018 | 19:04 PM
ദുബൈ: യു.എ. ഇയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ കണ്ണൂര്‍ സ്വദേശിക്ക് കോടതി ചെലവടക്കം പതിനൊന്നര ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ലഭിച്ചു. 2015 ഡിസംബറിലാണ് കഫ്റ്റീരിയ ജീവനക്കാരനായ തില്ലങ്കേരിയിലെ അബ്ദുറഹിമാന് അല്‍ഐനില്‍ അപകടത്തില്‍പെട്ടത്. കേസില്‍ യു.എ.ഇ പൗരന്റെ ഭാഗത്തു തെറ്റ് കണ്ടെത്തി 2000 ദിര്‍ഹം മാത്രം ഫൈന്‍ നല്‍കുകയായിരുന്നു.
തുടര്‍ന്ന് യു.എ.ഇ പൗരനെയും ഇന്‍ഷുറന്‍സ് കമ്പനിയെയും പ്രതി ചേര്‍ത്ത് നഷ്ട പരിഹാരം ആവശ്യപെട്ട് കേസ് നല്കി. ഈ കേസിലാണ് ദുബായ് കോടതി പതിനൊന്നര ലക്ഷം ദിര്‍ഹം (ഏകദേശം രണ്ടുകോടി രൂപ) കോടതി ചെലവടക്കം നല്കാന് വിധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."