HOME
DETAILS

ഹര്‍ത്താല്‍: കൊടുവള്ളിയില്‍ 20 പേര്‍ റിമാന്‍ഡില്‍

  
backup
April 18 2018 | 04:04 AM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%b5%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%bf

 

കൊടുവള്ളി: സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള ആഹ്വാനത്തെ തുടര്‍ന്നുണ്ടായ ഹര്‍ത്താലിനിടെ കൊടുവള്ളിയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലിസ് കസ്റ്റഡിയിലെടുത്ത 20 പേരെ താമരശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു.
ഇതില്‍ താമരശ്ശേരി ഡിവൈ.എസ്.പിയുടെ വാഹനത്തിന് കല്ലെറിഞ്ഞ് ഡിവൈ.എസ്.പിയെ പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പിടിയിലായവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ദേശീയപാതയില്‍ വാവാട് സെന്ററിലാണ് ഡിവൈ.എസ്.പിയുടെ വാഹനത്തിന് നേരെ അക്രമമുണ്ടായത്. കൊടുവള്ളിയില്‍ ദേശീയപാത ഉപരോധിക്കുകയും ഗതാഗതം തടസപ്പെടുത്തുകയും ചെയ്തതിനാണ് 17 പേര്‍ക്കെതിരേ കേസെടുത്തത്.
സമൂഹമാധ്യമങ്ങള്‍ വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും മതസ്പര്‍ദ്ദ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തുകയും ചെയ്തതിന് യുവാവിനെതിരേ പൊലിസ് കേസെടുത്തു. കൊടുവള്ളി വെള്ളച്ചാലില്‍ മുനിയാവ എന്ന മുനീറിനെതിരേയാണ് 153 എ വകുപ്പ് പ്രകാരം കേസെടുത്തത്. തിങ്കളാഴ്ചത്തെ അക്രമസംഭവങ്ങളില്‍ കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരേയാണ് പൊലിസ് കേസെടുത്തത്.
താമരശേരിയില്‍ ഹര്‍ത്താലിനെ തുടര്‍ന്ന് നടന്ന അനിഷ്ട സംഭവത്തില്‍ മൂന്നുപേര്‍ കൂടി റിമാന്‍ഡിലായി. വാടിക്കല്‍ തൂവ്വക്കുന്നുമ്മല്‍ ഫര്‍ഷാദ് (21), അവേലം വെളുപ്പാന്‍ചാലില്‍ കബീര്‍ റഹ്മാന്‍ (29), കോരങ്ങാട് ഇല്ലിപ്പറമ്പില്‍ അബ്ദുല്‍ ഷാനിദ് (34) എന്നിവരാണ് റിമാന്‍ഡിലായത്.
തച്ചംപൊയിലിലുണ്ടണ്ടായ അക്രമത്തില്‍ പൊതുമുതല്‍ നശിപ്പിച്ച കേസിലാണ് ഇവര്‍ അറസ്റ്റിലായത്. ഇതേകേസില്‍ അറസ്റ്റിലായ അഞ്ചുപേരെ താമരശേരി കോടതി തിങ്കളാഴ്ച റിമാന്‍ഡ് ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 days ago