HOME
DETAILS

'ആവാസ് 'സൗജന്യ ഇന്‍ഷുറന്‍സ്: രജിസ്റ്റര്‍ ചെയ്തത് 5,831 ഇതര സംസ്ഥാന തൊഴിലാളികള്‍

  
backup
April 18 2018 | 05:04 AM

%e0%b4%86%e0%b4%b5%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%97%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d

 

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പ് മുഖേന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന 'ആവാസ് ' സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ജില്ലയില്‍ 5,831 തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തു. 4,759 പുരുഷന്മാരും 1,071 സ്ത്രീകളും ഒരു തൊഴിലാളി ട്രാന്‍സ്‌ജെന്ററും ഉള്‍പ്പെടെയാണ് പദ്ധതിയുടെ ഭാഗമായത്. എന്റോള്‍ ചെയ്തവരില്‍ ഏറ്റവും കൂടുതല്‍ കര്‍ണാടക സ്വദേശികളാണ്.
1,810 പേരാണ് പദ്ധതിയുടെ ഭാഗമായത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ കണക്ക്: പശ്ചിമബംഗാള്‍ 1,694, തമിഴ്‌നാട്-778, ഒഡിഷ-422, ബിഹാര്‍-371, അസം-223, ജാര്‍ഖണ്ഡ്-171, ഉത്തര്‍പ്രദേശ്-126, മധ്യപ്രദേശ്-60, രാജസ്ഥാന്‍-42, ഛത്തീസ്ഗഢ്-40, മേഘാലയ-19, ഉത്തരാഖണ്ഡ്-16, മണിപ്പൂര്‍-15, മഹാരാഷ്ട്ര-13, അരുണാചല്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, തെലങ്കാന- നാലു വീതം, സിക്കിം, പഞ്ചാബ്, ഗുജറാത്ത്-3, ജമ്മുകശ്മീര്‍-2. ആന്ധ്രാപ്രദേശ്, ചണ്ഡിഗഢ്, ഹിമാചല്‍പ്രദേശ്, ത്രിപുര എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര്‍ വീതവും പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്.
സംസ്ഥാനത്ത് തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷയും സൗജന്യ ചികിത്സാ സഹായവും അവരുടെ വിവരശേഖരണവും ലക്ഷ്യമിട്ട് രൂപീകരിച്ച പദ്ധതിയാണ് ആവാസ്. വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്ന 18 നും 60 നും ഇടയില്‍ പ്രായമുള്ള തൊഴിലാളികളാണ് ഗുണഭോക്താക്കള്‍. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍വകുപ്പ് സൗജന്യമായി ബയോമെട്രിക് കാര്‍ഡ് നല്‍കും.
കിടത്തിച്ചികിത്സ ആവശ്യമായി വരുന്ന തൊഴിലാളികള്‍ക്ക് 15,000 രൂപയുടെ ചികിത്സാ സഹായം ലഭിക്കും. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണ് സേവനം ലഭ്യമാവുക. എം പാനല്‍ ചെയ്യുന്ന മുറക്ക് സ്വകാര്യ ആശുപത്രികളിലേക്കു കൂടി വ്യാപിപ്പിക്കും. ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായതിനു ശേഷം ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ ലേബര്‍ ഓഫിസുമായി ബന്ധപ്പെട്ടാല്‍ ചെലവായ പണം ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ഇന്‍ഷുറന്‍സ് ചെയ്യപ്പെടുന്ന വ്യക്തിക്ക് അപകടമരണം സംഭവിക്കുകയാണെങ്കില്‍ കുടുംബത്തിന് രണ്ടുലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, തിരഞ്ഞെടുപ്പ് കമ്മിഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമൊന്നുമായി ജില്ലാ ലേബര്‍ ഓഫിസറെയോ അസിസ്റ്റന്റ് ലേബര്‍ ഓഫിസറെയോ സമീപിച്ചാല്‍ പദ്ധതിയില്‍ എന്റോള്‍ ചെയ്യാം. ജന്മനാട്ടിലെ മേല്‍വിലാസം ഈ രേഖകളില്‍ വ്യക്തമായിരിക്കണം.
കേരളത്തിലെ താല്‍ക്കാലിക വിലാസം, ഫോണ്‍ നമ്പര്‍, തൊഴില്‍, ആശ്രിതരുടെ വിവരങ്ങള്‍ എന്നിവ സോഫ്റ്റ്‌വെയറില്‍ ഓണ്‍ലൈനായി ചേര്‍ക്കുകയാണ് ആദ്യ നടപടിക്രമം. ഇതിനു ശേഷം തൊഴിലാളിക്ക് ബയോമെട്രിക് കാര്‍ഡ് നല്‍കും. തൊഴിലുടമകളുടെ പേരോ വ്യക്തിഗത വിവരങ്ങളോ ഇതിലുണ്ടാവില്ല. ജില്ലയില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ പദ്ധതിയുടെ ഭാഗമാണ്. അതിനാല്‍ തന്നെ മൊബൈല്‍ യൂനിറ്റ് വഴിയാണ് ഇപ്പോഴത്തെ പ്രവര്‍ത്തനം. കെട്ടിടനിര്‍മാണ മേഖലയിലും മറ്റും പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ സൈറ്റുകളില്‍ നേരിട്ടെത്തി എന്റോള്‍ ചെയ്യും. ഇന്‍ഷുറന്‍സ് കാര്‍ഡ് ലഭിക്കുന്നതിനായി തൊഴിലാളിയോ തൊഴിലുടമയോ വിഹിതം അടയ്‌ക്കേണ്ടതില്ല.
സംസ്ഥാന മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ ഒരുക്കുന്ന സ്റ്റാളുകളിലൊന്ന് തൊഴില്‍വകുപ്പ് 'ആവാസ ് ' പദ്ധതി പ്രവര്‍ത്തനത്തിന് വിനിയോഗിക്കും. ആവശ്യമായ രേഖകള്‍ സഹിതം സ്റ്റാളിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അപ്പോള്‍ തന്നെ ബയോമെട്രിക് കാര്‍ഡ് നല്‍കി പദ്ധതിയില്‍ അംഗങ്ങളാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു ജില്ലാ ലേബര്‍ ഓഫിസര്‍ കെ. സുരേഷ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago