മന്ത്രിസഭാ വാര്‍ഷികം: പ്രദര്‍ശനം മെയ് 10 മുതല്‍
കോഴിക്കോട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ വകുപ്പുകളുടെ വിപുലമായ പ്രദര്‍ശനത്തിന് ഒരുക്കം തുടങ്ങി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ മെയ് 10 മുതല്‍ 16 വരെ കോഴിക്കോട് ബീച്ചില്‍ ഉല്പന്ന- പ്രദര്‍ശന- വിപണന മേള നടക്കും.
കുടുംബശ്രീ, ആരോഗ്യം, കൃഷി, ഫിഷറീസ്, പി.ആര്.ഡി, എസ്.സി, എസ്.ടി, കയര്‍, ടൂറിസം, വ്യവസായം, ഖാദി, ആര്‍ട്ടിസാന്‍സ്, എക്സൈസ്, വനം, ആര്‍ക്കിയോളജി, സിവില്‍ സപ്ലൈസ്, പിന്നാക്ക വികസന കോര്പറേഷന്, കെ.എസ്.ഇ.ബി ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നൂറിലധികം സ്റ്റാളുകള്‍ മേളയില്‍ സജ്ജീകരിക്കും.
വാര്‍ഷികാഘോഷ പരിപാടികള്‍ സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ എം.എല്‍.എ പുരുഷന് കടലുണ്ടി, ജില്ലാ കലക്ടര്‍ യു.വി ജോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി ശേഖര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."