കോഡൂരിലെ കോഴിമാലിന്യ പ്രശ്‌നം: കര്‍ശന നടപടിയുമായി പഞ്ചായത്ത്
കോഡൂര്‍: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോഴിമാലിന്യം തള്ളുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഭരണസമിതി യോഗം തീരുമാനിച്ചു. അയല്‍ ജില്ലകളില്‍നിന്നും കരാറെടുത്ത് കൊണ്ടുവരുന്ന കോഴിമാലിന്യം പഞ്ചായത്തിലെ ജനവാസകേന്ദ്രങ്ങളിലും റോഡുകളിലും പ്രധാനജലസംഭരണികള്‍ക്ക് സമീപത്തും തള്ളുന്നതാണ് പൊതുജനങ്ങളെ ദുരിതത്തിലാക്കുന്നത്.
ഇതിനെതിരെ പഞ്ചായത്ത് ഭരണസമിതി പൊതുജന സഹകരണത്തോടെ വിവിധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ചെറുകിട വ്യാപാരികളുള്‍പ്പെടെയുള്ള പഞ്ചായത്തിനകത്തെ മുഴുവന്‍ കോഴിയിറച്ചിക്കടകളും സ്വന്തമായ മാലിന്യ സംസ്‌കരണ സംവിധാനം ഒരുമാസത്തിനകം പഞ്ചായത്തിനെ ബോധ്യപ്പെടുത്തണം. പഞ്ചായത്തിന് പുറത്തുനിന്നും മാലിന്യം കൊണ്ടുവരുന്നത് തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കും. ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് സൂപ്രണ്ട് എന്നിവരെ പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ നേരില്‍കണ്ട് പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തും.
ഭരണസമിതി യോഗത്തില്‍ പ്രസിഡന്റ് സി.പി ഷാജി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ. രമാദേവി, അംഗങ്ങളായ എം.ടി ബഷീര്‍, കെ.എം സുബൈര്‍, സജ്‌നാമോള്‍ ആമിയന്‍, കെ. മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."