ജില്ലാപഞ്ചായത്ത് യോഗത്തില്‍ ബഹളം
മലപ്പുറം: വാര്‍ഷിക പദ്ധതി നിര്‍വഹണത്തിന്റെ അവസാന ഘട്ടത്തില്‍ സാധന സാമഗ്രികള്‍ വാങ്ങിയതില്‍ അപാകതയുണ്ടെന്നാരോപിച്ചു ജില്ലാപഞ്ചായത്ത് യോഗത്തില്‍ ഭരണ-പ്രതിപക്ഷ ബഹളം. ഭരണസമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യാതെ സ്‌കൂളുകള്‍ക്കു വിവിധ ഉപകരണങ്ങള്‍ നല്‍കിയതു ശരിയായില്ലെന്നാരോപിച്ചു ഭരണപക്ഷ അംഗമായ ടി.പി അഷ്‌റഫലിയാണ് ആദ്യം രംഗത്തെത്തിയത്.
വിവിധ സ്‌കൂളുകള്‍ക്കു കംപ്യൂട്ടറും മറ്റു ലാബ് ഉപകരണങ്ങളും നല്‍കിയത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍പോലും അറിഞ്ഞിട്ടില്ലെന്നും തദ്ദേശ സ്ഥാപനങ്ങള്‍ നേരിട്ടു കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ വാങ്ങരുതെന്ന ഐ.ടി അറ്റ് സ്‌കൂളിന്റെ നിര്‍ദേശം പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. തുടര്‍ന്നു പ്രതിപക്ഷ അംഗങ്ങളും ആരോപണവുമായി രംഗത്തെത്തി. പദ്ധതി നിര്‍വഹണത്തിന്റെ അവസാന ഘട്ടത്തിലെടുത്ത തീരുമാനങ്ങള്‍ പരിശോധിക്കണമെന്നും ചെലവഴിച്ച തുകയുടെ കണക്കുകള്‍ പരിശോധിച്ച് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ അംഗങ്ങളായ എം.ബി ഫൈസലും ടി.കെ റഷീദലിയും ആവശ്യപ്പെട്ടു.
30 കോടിയോളം രൂപയുടെ പര്‍ച്ചേസിങ് ആണ് സാമ്പത്തിക വര്‍ഷാവസാനം നടത്തിയതെന്നും ഇതില്‍ അഴിമതിയുണ്ടെന്നും പല പദ്ധതികളുടെയും പ്രവൃത്തികള്‍ തീരുന്നതിനു മുന്‍പേ ബില്ല് എഴുതിയതായും അവര്‍ അരോപിച്ചു. എന്നാല്‍, ആരോപണം അടിസ്ഥാനരഹിതമാണെന്നും ജില്ലാപഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ തീരുമാന പ്രകാരം സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍ വഴി മാത്രമാണ് വിവിധ ഉപകരണങ്ങള്‍ വാങ്ങിയിട്ടുള്ളതെന്നും പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ വിശദീകരിച്ചു. ഇതില്‍ അഴിമതിയില്ലെന്നും അന്വേഷണം നേരിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്താണ് എല്ലാ പ്രവൃത്തികളും നടത്തിയിട്ടുള്ളതെന്നു വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടനും വ്യക്തമാക്കി. ആരോപണങ്ങള്‍ക്കെതിരേ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കലും രംഗത്തെത്തി.
2018-19 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിള്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട പദ്ധതികള്‍ 2017-18ല്‍തന്നെ ഉള്‍പ്പെടുത്തി നേരത്തെ നല്‍കുകയാണ് ചെയ്തത്. 32 സ്‌കൂള്‍ ബസുകളാണ് വാര്‍ഷിക പദ്ധതിയിള്‍ ഉള്‍പ്പെടുത്തി നല്‍കിയത്. ഉള്‍പാദന മേഖലയില്‍ ചെലവഴിക്കാത്ത തുക പിന്‍വലിച്ചാണ് ബസുകള്‍ വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ആരോപണമുന്നയിച്ചതു ഭരണപക്ഷ അംഗം തന്നെയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം.
നിലമ്പൂര്‍-നഞ്ചന്‍കോട് പാത യാഥാര്‍ഥ്യമാക്കാന്‍ ജില്ലാപഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഇടപെടലുകള്‍ കാര്യക്ഷമമാക്കണമെന്ന് ഇസ്മാഈല്‍ മൂത്തേടം ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യുന്നതിന് ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളുടെ യോഗം ചേരാന്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."