മുസിരിസ് പൈതൃക പദ്ധതി വളര്‍ച്ചയുടെ പാതയില്‍: മന്ത്രി സുരേന്ദ്രന്
കൊടുങ്ങല്ലൂര്‍: മുസിരിസ് പൈതൃക പദ്ധതി വളര്‍ച്ചയുടെ പാതയിലാണെന്നും ഈ പദ്ധതിയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കാനുളള ശ്രമത്തിലാണെന്നും വിനോദ സഞ്ചാര മന്ത്രി കടകംപിള്ളി സുരേന്ദ്രന് അഭിപ്പ്രായപ്പെട്ടു.
മുസിരിസ് പ്രൊജക്ട്സ് ലിമിറ്റഡും കാലടി സര്‍വകലാശാല ഇന്റാജിയബിള് ഹെറിറ്റേജ് സ്റ്റഡീസും ചേര്‍ന്ന് നടത്തുന്ന ദേശീയ പൈതൃക സെമിനാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ തലമുറക്ക് പൈതൃകത്തെക്കുറിച്ച് അറിയാനുളള ഒരു പ്രധാന വേദിയായി ഈ ചരിത്ര സെമിനാര്‍ മാറിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
വി.ആര് സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനായ യോഗത്തില്‍ നഗരസഭാ ചെയര്മാന് കെ.ആര് ജൈത്രന്‍ മുഖ്യപ്രഭാഷണം നടത്തി.
മുസിരിസ് പ്രൊജക്ട്സ് മാനേജിങ് ഡയരക്ടര്‍ പി.എം നൗഷാദ്, ഡോ. ബി. വേണുഗോപാല്‍, പ്രൊഫ. അനിത, ഡോ. പി.എ മുഹമ്മദ് സഈദ്, ബെന്നി കുര്യാക്കോസ് സംസാരിച്ചു. ഇക്കോമസ് വൈസ് പ്രസിഡന്റ് പ്രൊഫ. രോഹിത്ത് ജിഗ്യാസു, ഇന്‍ക്ലൂസീവ് മ്യൂസിയം ഡയരക്ടര്‍ പ്രൊഫ. അമരേശ്വര്‍ ക്ലാസ് നയിച്ചു. സെമിനാര്‍ ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."