HOME
DETAILS
MAL
മാധ്യമ പ്രവര്‍ത്തകയുടെ വീടിനുനേരെ ആക്രമണം
backup
April 18 2018 | 17:04 PM
ഷില്ലോങ്: മാധ്യമ പ്രവര്‍ത്തകയുടെ വീടിനുനേരെ രണ്ടുപേര്‍ ബോംബെറിഞ്ഞു. ഷില്ലോങ് ടൈംസ് പത്രത്തിന്റെ എഡിറ്റര്‍ പട്രീഷിയ മുഖിമിന്റെ വീടിനു നേരെയാണ് രണ്ടുപേര്‍ പെട്രോള്‍ ബോംബെറിഞ്ഞത്.
ഇവരുടെ കിടപ്പുമുറി ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രണ്ട് യുവാക്കളാണ് ആക്രമണം നടത്തിയതെന്ന് ചിലര്‍ പൊലിസിനെ അറിയിച്ചു.
2000ല്‍ പത്മശ്രീ നല്കി രാജ്യം ആദരിച്ച മാധ്യമ പ്രവര്‍ത്തകയാണ് പട്രീഷിയ. ആക്രമണം നടത്തിയവരെ പിടികൂടുന്നതിനായി ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് ഈസ്റ്റ് ഖാരോ ഹില്‍ പൊലിസ് സൂപ്രണ്ട് ഡേവിസ് എന്‍.ആര് മരാക്ക് അറിയിച്ചു. പട്രീഷ്യക്ക് രാജ്യത്തെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരും പിന്തുണ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."