ഷിന്‍ജിയാങ്ങില്‍ ന്യൂനപക്ഷങ്ങളെ ചൈന അടിച്ചമര്‍ത്തുന്നു പതിനായിരങ്ങള്‍ തടവിലെന്ന് യു.എസ്
ബെയ്ജിങ്: ചൈനയുടെ പടിഞ്ഞാറന്‍ പ്രദേശമായ ഷിന്‍ജിയാങ്ങില്‍ ന്യൂനപക്ഷങ്ങളെ ഭരണകൂടം അടിച്ചമര്‍ത്തുന്നുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ഉഗിയൂര്‍ വംശജര്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് മുസ്‌ലിം ന്യൂനപക്ഷങ്ങളെ ചൈന തടവിലിട്ടിരിക്കുകയാണെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.
ജനങ്ങളെ കൂട്ടമായി അനധികൃതമായി അധികൃതര്‍ തടവിലിടുകയാണെന്നും സുതാര്യമായ നിലപാട് ഉത്തരവാദിത്വപ്പെട്ടവര്‍ സ്വീകരിക്കണമെന്നും കിഴക്കന്‍ ഏഷ്യന്‍,പസഫിക് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ലോറ സ്റ്റേണ്‍ പറഞ്ഞു.
ഷിന്‍ജിയാങ് പ്രവിശ്യയില്‍ സര്‍ക്കാര്‍ ഉഗിയൂര്‍ വംശജര്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിം ന്യൂനപങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നതില്‍ തങ്ങള്‍ അസ്വസ്ഥരാണ്. ഈ നീക്കത്തിലുള്ള ഉത്കണ്ഠ ചൈനീസ് സര്‍ക്കാരിനെ അറിയിക്കുമെന്നും പൗരന്മാരെ തടവിലാക്കുന്നതില്‍ സുതാര്യമായ നടപടി സ്വീകരിക്കണമെന്നും ലോറ സ്റ്റേണ്‍ പറഞ്ഞു.
തടവിലാക്കപ്പെട്ടവരുടെ കൃത്യമായ എണ്ണം അറിയില്ല. എന്നാല്‍ ചുരുങ്ങിയത് പതിനായിരം തടവുകാരുണ്ടാവുമെന്ന് അവര്‍ പറഞ്ഞു.
രാജ്യത്ത് സ്വാതന്ത്രത്തിനായി ശ്രമം നടത്തുന്നവരെ അടിച്ചമര്‍ത്തുന്നതിനായി കഴിഞ്ഞ രണ്ട് വര്‍ഷമായി കര്‍ശനമായ നിലപാടാണ് ചൈന സ്വീകിരിക്കുന്നത്. പൊതു സ്ഥലങ്ങളില്‍ മത ആരാധനകള്‍ നിര്‍വഹിക്കുന്നതടക്കമുള്ളതിന് ഇവിടെ വിലക്കുണ്ട്. . ഷിന്‍ജിയാങ്ങിലെ കശ്ഗറില്‍ മാത്രമായി 120,000 പേര്‍ തടവിലുണ്ടെന്ന് യു.എസ് ഏജന്‍സിയായ റോഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഷിന്‍ജിയാങ്ങിലെ അന്യായ തടവിലാക്കല്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ചൈന അംഗീകരിച്ചിട്ടില്ല. ഷിന്‍ജിയാങ്ങിലെ ന്യൂനപക്ഷങ്ങള്‍ സമാധാനത്തോടെയാണ് ജീവിക്കുന്നതെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുനിയങ്ങ് പറഞ്ഞു. ചൈനയുടെ ആഭ്യന്തര കാര്യങ്ങളിലേക്ക് മറ്റു രാജ്യങ്ങള്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഷിന്‍ജിയാങ് പ്രവിശ്യയില്‍ സന്ദര്‍ശനം നടത്താന്‍ ചൈനയിലെ യു.എസ് അംബാസിഡറോഡ് യു.എസ് കോണ്‍ഗ്രസ് എക്‌സിക്യുട്ടീവ് കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു.
അന്യായ തടവ് ഉള്‍പ്പെടെ പരിശോധന നടത്താന്‍ ഈ മാസം അയച്ച കത്തിലൂടെയാണ് ആവശ്യപ്പെട്ടത്.
ഇസ്‌ലാം മത വിശ്വാസികളുടെ ആരാധനകള്‍ക്ക് ശക്തമായ നിയന്ത്രണങ്ങളുണ്ട്. ഇവിടെ അന്യായമായി 500,000 മുതല്‍ പത്ത് ലക്ഷം വരെ ജനങ്ങളെ തടവിലിട്ടിരിക്കുകയാണെന്ന് വിശ്വസനീയമായ മാധ്യമങ്ങളിലൂടെ മനസിലാക്കാന്‍ സാധിച്ചുവെന്ന് എകിസിക്യുട്ടീവ് കമ്മിഷന്‍ എഴുതിയ കത്തില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."