HOME
DETAILS
MAL
ഡി.ജി.പി ലോക്നാഥ് ബെഹ്റ ജിഷയുടെ വീട്ടില്‍ പരിശോധന നടത്തി
backup
June 05 2016 | 03:06 AM
പെരുമ്പാവൂര്‍: കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥി ജിഷയുടെ വീട്ടിലെത്തി ഡി.ജി.പി ലോക്നാഥ് ബഹ്റ പരിശോധന നടത്തി. രാവിലെ എട്ട് മണിയോടെയാണ് അദ്ദേഹം ജിഷയുടെ വീട്ടിലെത്തിയത്.
വീടിനു സമീപത്തെ കനാലും വീടും പരിസരവും അദ്ദേഹം പരിശോധന നടത്തി. ജിഷ വധക്കേസിന് നേരിട്ട് മേല്‍നോട്ടം വഹിക്കുമെന്ന് പൊലിസ് മേധാവിയായി സ്ഥാനമേറ്റ ശേഷം ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കേസ് അന്വേഷണം മാജിക്കല്ല. ശാസ്ത്രീയമയ അന്വേഷണമാണ് പൊലിസ് നടത്തുന്നത്. അന്വേഷണത്തിന് സമയമെടുക്കും.ചില കേസുകളില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടാം എന്നാല്‍ ചില കേസുകളില്‍ ഒരു വര്‍ഷം വേണ്ടിവരും. അന്വേഷണ പുരോഗതിയില്‍ ശുഭാപ്തി വിശ്വാസമുണ്ട്. അന്വേഷണ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നും ഡി.ജി.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."