സ്ത്രീ സുരക്ഷയ്ക്കായി നിര്‍മിച്ചചിത്രം പ്രദര്‍ശനത്തിന്
കൊല്ലം: ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍ തടയുന്നതിനായി കേരള പൊലിസ് സ്ത്രീ സുരക്ഷയ്ക്കായി നിര്‍മിച്ച .'ഷീ ഓട്ടോ' എന്ന ഹ്രസ്വചിത്രം പ്രദര്‍ശനത്തിനൊരുങ്ങി. ഓട്ടോ ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കുക, സമര്‍ഥരും സ്വഭാവഗുണമുള്ളവരുമായ ഡ്രൈവര്‍മാരെ തിരഞ്ഞെടുത്ത് സ്ത്രീകളോടു മാന്യമായി പെരുമാറുന്നതിനും അവരെ ഏതു സമയത്തും സുരക്ഷിതമായി എത്തിക്കുന്നതിനെക്കുറിച്ചുമുള്ള ബോധവല്‍ക്കരണ ക്ലാസ് നടത്തി സജ്ജമാക്കിയിട്ടുള്ള പദ്ധതിയാ ണ് 'ഷീ ഓട്ടോ'.
ഇതില്‍ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ യാത്രക്കാര്‍ക്കു കാണത്തക്കവിധം പ്രദര്‍ശിപ്പിച്ചിരിക്കുന്നതിനാല്‍ മോശമായ അനുഭവങ്ങള്‍ ഉണ്ടാകുന്ന യാത്രക്കാരികള്‍ക്ക് ഉടന്‍ തന്നെ വിവരം ഫോട്ടോ എടുത്തു യഥാസമയം വേണ്ടപ്പെട്ടവരെ അറിയിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
സ്ത്രീയാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മിച്ച ഹ്രസ്വസിനിമ കേരളത്തിലെ വിവിധ ജില്ലകളില്‍ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കും. കേരള പൊലിസിനു വേണ്ടി കൊല്ലത്തും പരിസരപ്രദേശത്തുമായി ചിത്രീകരിച്ച സിനിമ തങ്കം ഹൈഡഫനിഷന്റെ ബാനറില്‍ കഥയെഴുതി ഛായാഗ്രഹണം, എഡിറ്റിങ് സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് വിജിന്‍ കണ്ണനാണ്. പത്ര ഫോട്ടോഗ്രാഫറായ സുരേഷ് ചൈത്രം, സനില്‍ മുഖത്തല, വിനീത, അശ്വതി, ആരാധന എന്നിവര്‍ വേഷമിട്ടിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."