മുന്നറിയിപ്പില്ലാതെ ഗ്യാസ് ഏജന്‍സി മാറ്റിയത് ഉപഭോക്താക്കളെ വലക്കുന്നെന്ന്
ചങ്ങനാശേരി: തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിപെട്ട 3600ഓളം ഭാരത് ഗ്യാസ് ഉപഭോക്താക്കളെ യാതൊരുവിധ മുന്നറിയിപ്പുകളില്ലാതെ മാറ്റിയ നടപടി ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കുന്നതായി പരാതി ഉയര്‍ന്നു.
കൊടിനാട്ടുംകുന്ന്, പൊട്ടശ്ശേരി, നാല്‍ക്കവല, പുലിക്കോട്ടുപടി, കുന്നുംപുറം, കോട്ടമുറി എന്നീ പ്രദേശങ്ങളിലുള്ളവരുടെ ഗ്യാസ് കണക്ഷനുകളാണ് ചങ്ങനാശേരി ടൗണിലുള്ള ശ്രേയാ ഗ്യാസ് ഏജന്‍സിയുടെ വിതരണ ശൃംഖലയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു ഗ്യാസ് ഏജന്‍സിയിലേക്ക് മാറ്റിയത്. ഈ നടപടിയില്‍ കേരളാ കോണഗ്രസ് (എം) മണ്ഡലം കമ്മറ്റി പതിഷേധിച്ചു.
പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നടപടി പിന്‍വലിച്ച് പഴയ ഏജന്‍സിയില്‍ നിലനിര്‍ത്തുകയോ പുതിയ ഏജന്‍സി പ്രദേശം കേന്ദ്രമായി അനുവദിക്കുകയോ ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. ഭാരത് ഗ്യാസിന്റെ ബില്‍ തുകയ്ക്ക് ഗ്യാസ് വീട്ടില്‍ ലഭിച്ചിരുന്ന സ്ഥാനത്ത് ദൂരക്കൂടുതല്‍ പറഞ്ഞ് പുതിയ ഏജന്‍സി ജനങ്ങളില്‍ നിന്നും കൂടുതല്‍ തുക ഈടാക്കുന്നതായി പരാതിയും ഉയര്‍ന്നിട്ടുണ്ട്. ഭാരത് ഗ്യാസ് അധികൃതരുടെ തീരുമാനം പുനഃപരിശോധിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി കേരളാ കോണ്‍ഗ്രസ്(എം)രംഗത്തുവരുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി.നിയോജകമണ്ഡലം സെക്രട്ടറി സിബി ജോസഫ് ചാമക്കാലാ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സണ്ണിച്ചന്‍ പുലിക്കോട്ട് അദ്ധ്യക്ഷത വഹിച്ചു. ഷാജി മാത്യു കോലേട്ട്, ജോര്‍ജ് തോമസ് വാണിയപ്പരയ്ക്കല്‍, ജോണി മത്തായി പുല്ലുകാട്ടുപറമ്പ്, ജോമോന്‍ വാഴക്കുന്നത്ത് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."